സൗന്ദര്യവും ബാങ്ക് ബാലൻസുമെല്ലാം നോക്കി പ്രണയിക്കുന്നവരുടെ വിശേഷങ്ങൾക്കിടയിൽ നിസ്വാർത്ഥമായ പ്രണയത്തിന്റെ പ്രതീകമായി മാറുകയാണ് പ്രണവും ഷഹാനയും. ഇരിങ്ങാലക്കുട സ്വദേശിയായ പ്രണവിന്റെയും ഷഹാനയുടെയും വിവാഹചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുന്നത്..

ആറു വർഷങ്ങൾക്ക് മുൻപ് ഒരപകടത്തിൽ നെഞ്ചിനു താഴെ തളർന്ന് കിടപ്പിലായ പോയ പ്രണവിന്റെയും ഷഹാനയുടെയും വിവാഹം ഇന്നു നടന്നു. വീൽചെയറിൽ ഇരുന്ന് പ്രണവ് ഷഹാനയ്ക്ക് വരണമാല്യം ചാർത്തി. “എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യം ഇന്ന് ദൈവം എനിക്ക് സാധിച്ചു തരുവാൻ പോകുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം,” വിവാഹത്തിനു മുൻപെ പ്രണവ് ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.

പ്രണവിന്റെയും ഷഹാനയുടെയും പ്രണയകഥയറിഞ്ഞ് നിരവധിയേറെ പേരാണ് ഈ ദമ്പതികൾക്ക് ആശംസകൾ നേരുന്നത്.

Read more: മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കില്ല; കാരണമിതാണ്‌

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook