/indian-express-malayalam/media/media_files/uploads/2021/09/pranav-mohanlal-video.jpg)
പ്രണവ് മോഹൻലാലിന്റെ ലാളിത്യത്തെക്കുറിച്ചുള്ള പല സോഷ്യൽ മീഡിയ പോസ്റ്റുകളും മുൻപ് വൈറലായിട്ടുണ്ട്. ജാഡയില്ലാതെ, എല്ലാവരോടും വളരെ സ്‌നേഹത്തിലും സൗമ്യതയിലും പെരുമാറുന്ന താരമെന്നാണ് പ്രണവിനെക്കുറിച്ച് ആരാധകർ പറയുന്നത്. പ്രണവിന്റെ യാത്രകളോടുള്ള താൽപ്പര്യത്തെക്കുറിച്ചും ആരാധകരും സുഹൃത്തുക്കളും സംസാരിക്കാറുണ്ട്.
പ്രണവിന്റെ ഒരു പുതിയ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോൾ. ബാക്ക്പാക്കുമായി യാത്ര ചെയ്യുന്ന പ്രണവിനെ കണ്ടുമുട്ടിയ ഏതാനും യുവാക്കൾ ഷൂട്ട് ചെയ്ത വിഡിയോ ആണിത്.
പ്രണവിനെ വഴിയിൽ കണ്ടപ്പോൾ യുവാക്കൾ അദ്ദേഹത്തോട് സംസാരിക്കുന്നത് വിഡിയോയിൽ കാണാം.
നമുക്ക് വഴിയിൽനിന്ന് ഒരാളെ കിട്ടിയത് കാണണോയെന്ന് ചോദിച്ച് കാമറ പ്രണവിന് നേരെ തിരിക്കുന്ന യുവാക്കൾ അദ്ദേഹത്തോട് 'എവിടെയോ കണ്ട് പരിചയമുണ്ടല്ലോ ' എന്നും 'പേരെന്താണെ'ന്നും തമാശക്ക് ചോദിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്ന് പ്രണവ് നടന്നു പോകുന്നതും യുവാക്കളിലൊരാൾ 'ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ' എന്ന് പറയുന്നതും വിഡിയോയിലുണ്ട്.
'ഹൃദയം' ആണ് പ്രണവ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.
AlsoRead: ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം;’ പ്രദർശനാനുമതിയിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.