പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ആദി സിനിമയിലേക്ക് കാസ്റ്റിങ് കോൾ ഇട്ടപ്പോൾ സംവിധായകൻ ജീത്തു ജോസഫ് ഇത്രയും പ്രതീക്ഷിച്ചു കാണില്ല. ജീത്തു ജോസഫ്-പ്രണവ് മോഹൻലാൽ ചിത്രമായ ആദിയിലേക്ക് 17 നും 25 നും ഇടയിൽ പ്രായമുളള പാർക്കർ അറിയാവുന്നവരെ ആവശ്യമുണ്ടെന്നായിരുന്നു കാസ്റ്റിങ് കോളിൽ നൽകിയിരുന്നത്. ഒരു കായികവിനോദമാണ് പാർക്കർ. ഇതിനു രസകരമായ നിരവധി കമന്റുകളാണ് ജീത്തുവിന്റെ ഫെയ്സ്ബുക്ക് പേജിൽ നിറയുന്നത്.

പാർക്കർ അറിയില്ല പറക്കാൻ അറിയാം..പറപ്പിക്കാനും. സിനിമേൽ എടുക്കുവോ ? ഇതായിരുന്നു ഒരു കമന്റ്. Parker അറിയില്ല ടൈൽസ് പണി മാത്രമേ അറിയൂവെന്നായിരുന്നു മറ്റൊരു രസികൻ കമന്റ്. ചിലർ മോഹൻലാലിന്റെ രാവണപ്രഭു ചിത്രത്തിലെ ഡയലോഗും കമന്റായി ഇട്ടിട്ടുണ്ട്. ‘ആകെ അറിയാവുന്നത് നല്ല നാടൻ തല്ലാ. അത് ഒരു ഗോമ്പറ്റീഷൻ ഐറ്റം അല്ലാത്തത്കൊണ്ട് സിനിമയിൽ ഒന്നും വിളിച്ചില്ല’.

2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ മേജര്‍രവി ചിത്രം പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ രെു ഗാനത്തിലും കുഞ്ഞുവേഷത്തില്‍ പ്രണവ് എത്തിയിരുന്നു. പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ആദി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ