/indian-express-malayalam/media/media_files/2025/10/31/dies-irae-milma-ad-fi-2025-10-31-11-21-44.jpg)
Dies Irae
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'ഡീയസ് ഈറെ' ഒക്ടോബർ 30ന് തിയേറ്ററിൽ റിലീസ് ചെയ്തു. 'ഡീയസ് ഈറെ' എന്നത് ഒരു ലത്തീൻ വാക്കാണ്. 'ക്രോധത്തിൻ്റെ ദിനം' എന്നാണ് ഈ വാക്കിനർത്ഥം. ഹൊറർ ഴോണർ ഇഷ്ടപ്പെടുന്നവരെ 'ഡീയസ് ഈറേ' ഒരു കാരണവശാലും നിരാശപ്പെടുത്തില്ല.
Also Read: 'വർഷത്തിൽ ഒരു പടം, അതു മതി അയാൾക്ക്'; പ്രണവിന്റെ പോസ്റ്റിൽ കമന്റുമായി ആരാധകൻ
ഭയത്തിൻ്റെയും ദുരൂഹതയുടെയും ലോകത്തിലേയ്ക്ക് കാഴ്ചക്കാരെ എത്തിക്കുന്ന ഡീയസ് ഈറെ റിലീസായ അതേ ദിവസം മിൽമ സോഷ്യൽ മീഡിയിൽ പങ്കുവച്ച പരസ്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
Also Read: 'രാജകുമാരൻ ബാക്ക് ടു ഹോം'; റാസല്‍ഖൈമയിലെ ആ വലിയ വീട്ടിലേക്ക് ഷറഫുദീന്‍; പോസ്റ്റ് വൈറൽ
ഡയറ്റ് ഈറെ എന്ന ടൈറ്റിൽ നൽകി ഐസ്ക്രീമിൻ്റെ പരസ്യമാണ് മിൽമ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങളുടെ ഡയറ്റിനെ ഏറ്റവും പേടിപ്പിക്കുന്ന ടേസ്റ്റ്' എന്ന കുറിപ്പും ഒപ്പം സിനിമയുടെ ടൈറ്റിൽ പോസ്റ്ററിനെ അനുസ്മരിപ്പിക്കുന്ന ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇത് വേറെ ലെവൽ പരസ്യം,' എന്നു തുടങ്ങി ഒട്ടനവധി ആരാധകരാണ് പോസ്റ്ററിനെ അഭിനന്ദിച്ച് കമൻ്റ് ചെയ്തിരിക്കുന്നത്.
പരസ്യങ്ങളിലെ നർമ്മബോധം കൊണ്ടും മിൽമ മലയാളികളുടെ മനസ്സിൽ ഇതിനു മുമ്പും ഇടം നേടിയിട്ടുണ്ട്. വലിയ താരങ്ങളെ അണിനിരത്തിയും, സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ സമർത്ഥമായി ഉപയോഗിച്ചും, ലളിതമായ ഹാസ്യത്തിലൂടെയും മിൽമയുടെ പരസ്യങ്ങൾ പലപ്പോഴും ചിരിപ്പൂരം തീർക്കാറുണ്ട്.
Also Read: പോഞ്ഞിക്കരയുടെ കഥ കേട്ട് ചിരിച്ചവർ അറിഞ്ഞോ ആ നൊമ്പരം! ഇത് തെക്കേടത്ത് ടിന്റു
കല്യാണി പ്രിയദർശൻ്റെ ലോക റീലിസിനു മുമ്പായി 'നീലിയും കൂട്ടര്‍ക്കുമൊപ്പം മിലിയും കൂട്ടരും ജനഹൃദയങ്ങള്‍ കീഴടക്കുന്നു,' എന്ന ക്യാപ്ഷനോടെ പുറത്തിറക്കിയ പരസ്യവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മോഹൻലാലിൻ്റെ സിനിമയായ 'നേര്' റിലീസായ സമയത്ത്, 'നേര് നിറഞ്ഞ മോര്, മിൽമയുടെ മോര്' എന്ന ക്യാപ്ഷനോടെ ഇറക്കിയ മോരിൻ്റെ പരസ്യവും മലയാളികൾ ഏറ്റെടുത്തു. മിൽമയുടെ ഇത്തരം രസകരമായ പരസ്യങ്ങൾക്ക് ആരാധകരേറെയുണ്ട്.
Read More: കാഴ്ചക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടും 'ഡീയസ് ഈറേ; റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us