scorecardresearch
Latest News

പ്രണവ് മോഹൻലാലിന് സ്പോട്ട് ഡബ്ബ് ചെയ്ത് കൊച്ചു മിടുക്കൻ; വീഡിയോ

ഫെയ്‌സ്‌ബുക്ക്‌ പേജുകളിലൂടെയാണ് വീഡിയോ ഇപ്പോൾ വൈറലാകുന്നത്

പ്രണവ് മോഹൻലാലിന് സ്പോട്ട് ഡബ്ബ് ചെയ്ത് കൊച്ചു മിടുക്കൻ; വീഡിയോ

അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത ഗാനമാണ് ‘ദർശന’. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലെ ഗാനമാണിത്. പ്രണവ് മോഹൻലാൽ പാടി അഭിനയിച്ച ഗാനരംഗത്തിന് സ്പോട്ട് ഡബ്ബ് ചെയ്ത ഒരു കൊച്ചു മിടുക്കന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഗാനരംഗത്തിന്റെ ആദ്യത്തിൽ പ്രണവ് പറയുന്ന ഡയലോഗും ഇടയിലെ പാട്ടും ദർശനയോട് പറയുന്ന ഡയലോഗുമാണ് കൊച്ചു മിടുക്കൻ ഡബ്ബ് ചെയ്തിരിക്കുന്നത്. ഡയലോഗുകൾക്ക് വോയിസ് മോഡുലേഷൻ ഒക്കെ നൽകിക്കൊണ്ടാണ് സ്പോട് ഡബ്ബ്. ഫെയ്‌സ്‌ബുക്ക്‌ പേജുകളിലൂടെയാണ് വീഡിയോ ഇപ്പോൾ വൈറലാകുന്നത്.

സോഷ്യൽ മീഡിയയിൽ ഈ മിടുക്കന് അഭിനന്ദന പ്രവാഹമാണ്. ഇത്രയും ഡയലോഗുകൾ ഒക്കെ കാണാതെ പഠിച്ചു ഞങ്ങളെയെല്ലാം ഞെട്ടിച്ചു എന്നാണ് പലരുടെയും കമന്റ്. ഭാവിയിലെ നടനാണെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

സംഗീത സംവിധായകരായ ഹിഷാം അബ്ദുൽ വഹാബും ദർശന രാജേന്ദ്രനുമാണ് ദർശന ഗാനം ആലപിച്ചിരിക്കുന്നത്. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Pranav mohanlal darshana spot dub by little boy viral video