scorecardresearch

69,000 രൂപയുടെ സേഫ്റ്റി പിൻ; ഒന്നര ലക്ഷത്തിന്റെ വള്ളിച്ചെരുപ്പിനു പിന്നാലെ വീണ്ടും ഞെട്ടിച്ച് പ്രാഡ; വിമർശനം

775 ഡോളർ വിലവരുന്ന പ്രാഡയുടെ സേഫ്റ്റി പിൻ ബ്രൂച്ച് ഇളം നീല, പിങ്ക്, ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്

775 ഡോളർ വിലവരുന്ന പ്രാഡയുടെ സേഫ്റ്റി പിൻ ബ്രൂച്ച് ഇളം നീല, പിങ്ക്, ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്

author-image
WebDesk
New Update
Prada Safty Pin

(Photo: Prada website)

ആഡംബര ഫാഷൻ ബ്രാൻഡായ പ്രാഡയുടെ സേഫ്റ്റി പിന്നിന്റെ വിലയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം. വെറുമൊരു പിൻ ഏകദേശം 69,000 രൂപയ്ക്കാണ് ഇറ്റലിയിലെ ആഡംബര ഫാഷൻ ഹൗസായ പ്രാഡ വിപണിയിലെത്തിക്കുന്നത്. നാട്ടിലെ കടകളിൽ 10 മുതല്‍ 20 രൂപയ്ക്ക് പത്തോ പതിനഞ്ചോ എണ്ണമടങ്ങുന്ന പിന്നുകളുടെ സെറ്റ് ലഭിക്കുമ്പോഴാണ് ഈ ആഡംബര കൊള്ളയെന്നാണ് നെറ്റിസൺമാർ പ്രതികരിക്കുന്നത്.

Advertisment

775 ഡോളർ (ഏകദേശം 69000) വിലവരുന്ന പ്രാഡയുടെ സേഫ്റ്റി പിൻ ബ്രൂച്ച് ഇളം നീല, പിങ്ക്, ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. വർണ്ണാഭമായ ക്രോഷെ ചരടുകൊണ്ട് ഡീറ്റൈൽ ചെയ്ത പിച്ചള കൊണ്ടു നിർമ്മിച്ചതാണ് പിൻ. ഇതിൽ സിഗ്നേച്ചർ ലോഗോ അലങ്കരിച്ചിരിക്കുന്നതും കാണാം. പിന്നിന്റെ ചിത്രങ്ങൾ അടക്കം സൈബറിടത്ത് വൈറലാണ്.

Also Read: 'റഹ്മാൻ അന്നും ഇന്നും ഒരുപോലെ, ശോഭനയെ നോക്കിയിരുന്നു പോയി'; താരങ്ങളുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ

Advertisment

ആഡംബര മിനിമലിസത്തിന്റെ മൂല്യത്തെക്കുറിച്ച് സേഫ്റ്റി പിൻ വിലനിർണ്ണയം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും, വിലനിർണ്ണയത്തിനും സാംസ്കാരിക അനിശ്ചിതത്വത്തിനും പ്രാഡ വിമർശിക്കപ്പെടുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം, ഇന്ത്യയുടെ പരമ്പരാഗത കോലാപുരി ചെരിപ്പുകളോട് സാമ്യമുള്ള ഒരു ജോഡി ചെരിപ്പുകൾ വിറ്റതിന് ഇറ്റാലിയൻ ഫാഷൻ ഹൗസ് വിമർശിക്കപ്പെട്ടിരുന്നു. ഏകദേശം 785 യുഎസ് ഡോളർ (ഏകദേശം 1.2 ലക്ഷം രൂപ) വിലയ്ക്കായിരുന്നു ബ്രാൻഡ് ചെരുപ്പുകൾ വിപണിയിലെത്തിച്ചത്.

Also Read: അത് അവന്റെ സ്വന്തം ആളാണ്! പകരംവയ്ക്കാനില്ലാത്ത സ്നേഹം

കണ്ണു തള്ളുന്ന വിലയ്ക്കു പുറമേ, ഇന്ത്യൻ ഉത്ഭവത്തെക്കുറിച്ച് ഒരു പരാമർശവും ഇല്ലാതിരുന്നതും വിമർശനത്തിനു കാരണമായി. "ലെതർ ചെരിപ്പുകൾ" എന്ന പേരിൽ വിപണിയിലെത്തിച്ച ഉൽപ്പന്നത്തിന്, മഹാരാഷ്ട്രയിൽ നിന്നുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കൈകൊണ്ട് നിർമ്മിക്കുന്ന ചെരുപ്പുകളുമായി ശ്രദ്ധേയമായ സാമ്യമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനം ഏറ്റുവാങ്ങിയതോടെ, ഇന്ത്യയുടെ കോലാപുരി പൈതൃകവുമായി ഡിസൈനിന്റെ സാമ്യം പ്രാഡ അംഗീകരിക്കുകയായിരുന്നു.

Read More: 'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി

Viral Viral Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: