scorecardresearch

ചന്ദ്രയെ പൊക്കിയെടുത്ത് മിന്നൽ മുരളിയും ബാഹുബലിയും; പാർട്ടി മൂഡിൽ സൂപ്പർ ഹീറോസ്

ഇന്ത്യൻ സിനിമയിലെ സൂപ്പർ ഹീറോകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്

ഇന്ത്യൻ സിനിമയിലെ സൂപ്പർ ഹീറോകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്

author-image
Trends Desk
New Update
Prabhas Tovino Kalyani

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

രജനികാന്തും കമൽഹാസനും വിജയ്‌‌യും അടക്കം തമിഴ് സിനിമ താരങ്ങളെല്ലാം ഒരുമിച്ച് ചായകുടിക്കാൻ പോകുന്നതിന്റെയും റോഡിലൂടെ തമാശ പറഞ്ഞ് നടക്കുന്നതിന്റെയും എല്ലാം എഐ നിർമിത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. ട്രെൻഡ് ഏറ്റെടുത്തുകൊണ്ട് മലയാളം, തെലുങ്ക് താരങ്ങളുടെ ഒത്തുചേരലുകളും ആരാധകർ സൃഷ്ടിച്ചിട്ടുണ്ട്.

Advertisment

ഇപ്പോഴിതാ, ഇന്ത്യൻ സിനിമയിലെ സൂപ്പർ ഹീറോകളുടെ കൂടിച്ചേരലാണ് ഓൺലൈനിൽ ശ്രദ്ധനേടുന്നത്. മിന്നൽ മുരളിയും ചന്ദ്രയും യന്തിരനും ശക്തമാനും ബാഹുബലിയും റോക്കി ഭായ്‌യുമെല്ലാമാണ് ഒരുമിച്ച് എത്തുന്നത്. താരങ്ങൾ പരസ്പരം സംസാരിക്കുന്നതും പാർട്ടിയിൽ പങ്കെടുക്കുന്നതുമെല്ലാമാണ് എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്.

Also Read: ഒറ്റ ഫ്രെയിമിൽ തമിഴ് സിനിമ തന്നെയുണ്ടല്ലോ...; തട്ടുകടയിൽ ഒത്തുകൂടി കോളിവുഡിന്റെ സൂപ്പർ താരങ്ങൾ

Advertisment

ബാഹുബലിയും മിന്നൽ മുരളിയും ചേർന്ന് ചന്ദ്രയെ പൊക്കിയെടുത്ത് നിൽക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. "jadheshvp" എന്ന അക്കൗണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ജെമിനി ഉപയോഗിച്ചാണ് ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. 'സൂപ്പർഹീറോസ് നൈറ്റ് ഔട്ട്' എന്ന് ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Also Read: 'ആ മൈക്കിളിനെ കണ്ടാൽ നീയൊന്നും വാ തുറക്കില്ല...'; മത്തായി പറഞ്ഞയാൾ ഇവിടെയുണ്ട്; വീഡിയോ

അതേസമയം, ലുങ്കിയുടുത്ത് രാത്രി റോഡിലൂടെ നടക്കുന്നതും തട്ടുകടയിൽ കൊച്ചുവർത്തമാനം പറഞ്ഞ ചായ കുടിക്കുന്നതുമായ തമിഴ് സൂപ്പർ താരങ്ങളുടെ ചിത്രങ്ങളായിരുന്നു നേരത്തെ പ്രചരിച്ചത്. രജനികാന്ത്, കമൽഹാസൻ, വിജയ്‌, സൂര്യ, വിക്രം, അജിത്, വിജയ് സേതുപതി, ധനുഷ്, ശിവകാർത്തികേയൻ, കാർത്തി, ജീവ, പ്രഭുദേവ  തുടങ്ങി തമിഴിലെ പ്രമുഖ നായകന്മാരെല്ലാം ചിത്രത്തിൽ ഉണ്ട്.

Read More: അത്ഭുത ദ്വീപിലേക്ക് അതിശയന്റെ സർപ്രൈസ് എൻട്രി; വൈറലായി വിനയൻ യൂണിവേഴ്സ്; വീഡിയോ

Artificial Intelligence Tovino Thomas Prabhas Viral Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: