പഞ്ചാബി പഠിച്ചോ എന്ന് പ്രധാനമന്ത്രി, രസകരമായ മറുപടിയുമായി ശ്രീജേഷ്

ഗോൾ പോസ്റ്റിനു മുകളിൽ കയറിയുള്ള ശ്രീജേഷിന്റെ വിജയാഘോഷത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചു

Tokyo Olympics India, Indian Olympic medal winners, PR sreejesh, Modi interaction, Modi with olympic medalist, PR Sreejesh Hockey, Indian hockey team, ie malayalam

ഒളിംപിക്സിലെ ഇന്ത്യയുടെ അഭിമാന താരങ്ങൾക്ക് പ്രധാനമന്ത്രി സ്വീകരണം നൽകിയത് ഈ അടുത്താണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് വിരുന്നും സ്വീകരണവും ഒരുക്കിയത്. ഓരോ താരങ്ങളേയും പരിചയപ്പെട്ട് വീട്ടിലെ വിശേഷങ്ങളും ചോദിച്ചു കുശലാന്വേഷണങ്ങളും നടത്തിയാണ് നരേന്ദ്ര മോദി യാത്രയാക്കിയത്.

വെങ്കല മെഡൽ നേടിയ പുരുഷ ഹോക്കി ടീമിൽ അംഗമായ മലയാളി താരം പി.ആർ ശ്രീജേഷുമായും പ്രധാനമന്ത്രി സംസാരിച്ചിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളി താരത്തോട് പ്രധാനമന്ത്രി ആദ്യം ചോദിക്കുന്നത് പഞ്ചാബി പഠിച്ചോ എന്നാണ്. എന്നാൽ ഇല്ല, അവരെ ഞാൻ മലയാളം പഠിപ്പിച്ചു എന്നാണ് ശ്രീജേഷ് മറുപടി നൽകിയത്.

Also read: ‘ഹീ ഈസ് മൈ സണ്‍’, സ്‌നേഹത്തില്‍ പൊതിഞ്ഞ മധുരം നല്‍കി രാജമ്മ; ആശ്ലേഷിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയെയും സഹതാരങ്ങളെയും ചിരിപ്പിച്ചു കൊണ്ടായിരുന്നു ശ്രീജേഷിന്റെ മറുപടി. അടുത്തതായി പ്രധാനമന്ത്രി ചോദിച്ചത് ഗോൾ പോസ്റ്റിനു മുകളിൽ കയറിയുള്ള ശ്രീജേഷിന്റെ വിജയാഘോഷത്തെ കുറിച്ചായിരുന്നു. എങ്ങനെ അതിനു മുകളിൽ കയറി എന്നായിരുന്നു ചോദ്യം. അതിനു, കഴിഞ്ഞ 21 വർഷമായിട്ട് താൻ ഗോൾ പോസ്റ്റിനു മുന്നിലായിരുന്നു, ജയിച്ചപ്പോൾ അതിനു മുകളിൽ വലിഞ്ഞുകേറാനാണ് തോന്നിയത് എന്നാണ് ശ്രീജേഷ് മറുപടി നൽകിയത്.

ശ്രീജേഷിനെ കൂടാതെ മറ്റു താരങ്ങളോടും പ്രധാനമന്ത്രി കുശലാന്വേഷണം നടത്തിയിരുന്നു. വെള്ളി മെഡൽ ജേതാവായ മീരഭായ് ചാനുവിനോട് വീട്ടിൽ എത്തിയിട്ട് ആദ്യം ചെയ്തത് എന്തായിരുന്നു എന്നായിരുന്നു ചോദ്യം. അമ്മയുടെ കൈകൊണ്ടുള്ള ഭക്ഷണം കഴിക്കാനുള്ള കൊതിയോടെ കാത്തിരിക്കുകയായിരുന്നു എന്നാണ് മറുപടി നൽകിയത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Pr sreejesh reply to modi create laughs at pms interaction with olympics contingents

Next Story
‘ഹീ ഈസ് മൈ സണ്‍’, സ്‌നേഹത്തില്‍ പൊതിഞ്ഞ മധുരം നല്‍കി രാജമ്മ; ആശ്ലേഷിച്ച് രാഹുല്‍ ഗാന്ധിRahul Gandhi, Rahul Gandhi in Wayanad, Rahul Gandhi's visit Wayanad, Wayanad nurse meets Rahul Gandhi, Wayanad nurse meets Rahul Gandhi viral video Indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com