ഇൻഡോർ: ലോക്ക്ഡൗണ്‍ നിർദേശങ്ങൾ കാറ്റിൽ പറത്തി തന്റെ ആഢംബര വാഹനമായ പോർഷെയിൽ നഗരം ചുറ്റാനിറങ്ങിയ യുവാവിനെ കൈയോടെ പൊക്കിയ പൊലീസ് എട്ടിന്റെ പണിയാണ് കൊടുത്തത്. ലോക്ക്ഡൗണ്‍ കാരണം റോഡുകളിൽ തിരക്കില്ലെന്ന ചിന്തയിൽ തന്റെ മഞ്ഞ നിറത്തിലുള്ള പോർഷെ കാറുമെടുത്ത് കറങ്ങാൻ ഇറങ്ങിയതായിരുന്നു 20കാരനായ ദീപക് ദർയാണി.
joyride in a high-end Porsche convertible car amid the #coronavirus #lockdown in Indore ended in doing sit ups #Covid_19 @ndtv #coronavirus #LockdownQuestions pic.twitter.com/mK5tImJYqJ
— Anurag Dwary (@Anurag_Dwary) April 26, 2020
ഇന്‍ഡോറിലെ പ്രമുഖനായ ബിസിനസുകാരന്റെ മകനാണ് ദീപക് ദര്‍യാണി. ഇദ്ദേഹത്തെയാണ് കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ പിടികൂടിയത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്ന യുവാവിനെക്കൊണ്ട് ഉദ്യോഗസ്ഥന്‍ ശിക്ഷയായി സിറ്റ്അപ്പ് ചെയ്യിപ്പിച്ചു. യുവാവ് ചെവിയില്‍ പിടിച്ചുകൊണ്ട് സിറ്റ്അപ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമുഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
അതേസമയം, കര്‍ഫ്യൂ പാസ് ഉണ്ടായിരുന്നിട്ടും സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് ദീപകിന്റെ കുടുംബം ആരോപിച്ചു.