താരപുത്രൻമാരുടെ അരങ്ങേറ്റങ്ങളുടെ കാലമായിരുന്നു വെള്ളിത്തിരയിൽ കടന്ന് പോയത്. മോഹൻലാലിന്റെ പുത്രൻ പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റം ചലച്ചിത്രമേഖല ആഘോഷമാക്കിയിരുന്നു. എന്നാൽ ഈ ആഘോഷങ്ങൾക്കിടെ ട്രോളൻമാർ വെറുതെ ഇരുന്നില്ല. ജയറാമിന്റെ മകൻ കാളിദാസ് ജയറാമിനെ ലക്ഷ്യമാക്കി ട്രോളുകൾ സജീവമായി. എന്നാൽ മനസ്സിലെ സങ്കടം മറച്ച് പിടിച്ച് ട്രോളൻമാർക്കൊപ്പം ചിരിക്കുകയാണ് കാളിദാസ് ജയറാം.

പൂമരത്തിന്റെ റിലീസ് വൈകുന്നതിനെതിരെ കാളിദാസ് ജയറാമിനെയും എബ്രിഡ് ഷൈനിനെയും കളിയാക്കുന്ന ട്രോൾ ഷെയർ ചെയ്ത് കൊണ്ടാണ് കാളിദാസ് തന്റെ സങ്കടം വ്യക്തമാക്കിയത്. കാളിദാസ് ജയറാം നായകനാകുന്ന പൂമരത്തിന് വേണ്ടി രണ്ട്  വർഷമായി കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെ കഴിഞ്ഞ ദിവസം ഗോപി സുന്ദറും എബ്രിഡ് ഷൈനും കാളിദാസ് ജയറാമും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഗോപി സുന്ദറാണ് ചിത്രം പോസ്റ്റ് ചെയ്തത്. പൂമരത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.

എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. കാളിദാസ് ജയറാമിന്റെ ആദ്യ മലയാള ചിത്രമാണ് പൂമരം. ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ