Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

ശ്രീരാഗമോ… കാക്കിക്കുള്ളിലെ കലാഹൃദയത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

“സ്വന്തം കസേരയ്ക്ക് കീഴെ ഒരു യുവാവിന്റെ മൃതദേഹം ഉള്ളത് മനസ്സിലാക്കാൻ കഴിയാത്ത സർക്കിൾ”

Police officer singing, പൊലീസ് ഉദ്യോഗസ്ഥന്റെ പാട്ട്,​ rajakkadu circle inspector, രാജാക്കാട് സർക്കിൾ ഇൻസ്പെക്ടർ, sreeragamo, ശ്രീരാഗമോ, viral video, വൈറൽ വീഡിയോ, iemalayalam, ഐഇ മലയാളം

കള്ളനെ പിടിക്കാൻ മാത്രമല്ല, അത്യാവശ്യത്തിന് ട്രോളിറക്കാനും അറിയാമെന്ന് നേരത്തേ തെളിയിച്ചതാണ് കേരള പൊലീസ്. എന്നാൽ സംഗീതത്തെ കുറിച്ച് ബോധമുള്ള നന്നായി പാടുന്ന ഉദ്യോഗസ്ഥരുമുണ്ട് പൊലീസ് സേനയിൽ. അതിന് ഉദാഹരണമാണ് രാജാക്കാട് സർക്കിൾ ഇൻസ്പെക്ടർ. മോഹൻലാൽ നായകനായ ‘പവിത്രം’ എന്ന ചിത്രത്തിലെ ‘ശ്രീരാഗമോ’ എന്ന ഗാനമാണ് അദ്ദേഹം പാടിയത്. ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത് രാജാക്കാട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ ജിജോ പാറേക്കാട്ടിലാണ്.

കാക്കിക്കുള്ളിലെ പാട്ടുകാരന് വലിയ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ‘ശ്രീരാഗമോ’ എന്ന ഗാനത്തിനു പുറമേ ‘ചന്ദനമണിവാതിൽ പാതിചാരി’ എന്ന ഗാനവും അദ്ദേഹം പാടുന്നുണ്ട്. കുറേ സ്കൂൾ കുട്ടികളാണ് കേൾവിക്കാർ.

സോഷ്യൽ മീഡിയയിൽ ഈ പാട്ടുകാരനെ അഭിനന്ദിക്കുന്നതിനോടൊപ്പം ചില രസികൻ കമന്റുകളും വരുന്നുണ്ട്. “സ്വന്തം കസേരയ്ക്ക് കീഴെ ഒരു യുവാവിന്റെ മൃതദേഹം ഉള്ളത് മനസ്സിലാക്കാൻ കഴിയാത്ത സർക്കിൾ,” എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ പറഞ്ഞത് “ആഹ് നിങ്ങൾ ഇങ്ങനെ പാട്ടും പാടി നടന്നോ, ആ ജോർജുകുട്ടി കേസും തേച്ചു മായിച്ചു, പുല്ല് പോലെ നടപ്പുണ്ട്,” എന്നായിരുന്നു.

കമന്റുകൾ കണ്ട് എല്ലാവരും ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീടാണ് കാര്യം മനസിലായത്. ‘ദൃശ്യം’ എന്ന സിനിമയെ സൂചിപ്പിച്ചുകൊണ്ടാണ് കമന്റ്. ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ജോർജ് കുട്ടി എന്ന കഥാപാത്രം തങ്ങളുടെ ജീവിതത്തിലെ വില്ലനായെത്തുന്ന വരുണിനെ കൊന്ന് പണി നടക്കുന്ന പൊലീസ് സ്റ്റേഷൻ സ്ഥലത്താണ് കുഴിച്ചിടുന്നത്. ഇതേക്കുറിച്ചാണ് രസകരമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Police officer singing sreeragamo for students

Next Story
ഇവിടെ വെള്ളമുണ്ട്, വെള്ളത്തിൽ മീനുണ്ട്; കേരളത്തെ രാജ്യമായി പ്രഖ്യാപിച്ച് മിടുക്കൻ, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com