മനുഷ്യരെക്കാൾ സ്‌നേഹം മൃഗങ്ങൾക്കാണ് എന്നു പറയുന്നത് ശരിയാണ്. ഇന്റർനെറ്റിലൂടെ പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോ ഇത് സത്യമാണെന്നു പറയും. തന്റെ ട്രെയിനറുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസ് നായയുടെ വീഡിയോയാണ് വൈറലാവുന്നത്.

ഓഫിസർ പോഞ്ചോ എന്നാണ് നായയുടെ പേര്. സ്‌പെയിനിന്റെ തലസ്ഥാനമായ മഡ്രിഡിലെ പൊലീസാണ് വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. പോഞ്ചോയുടെ ട്രെയിനറായ ഓഫിസർ ബോധരഹിതനായി വീണതായി അഭിനയിക്കുന്നു. ഇതു കണ്ട പോഞ്ചോ ഉടൻതന്നെ അദ്ദേഹത്തിന്റെ അടുത്ത് ഓടിയെത്തി സിപിആര്‍ നൽകുകയാണ്. ഓഫിസറുടെ നെഞ്ചിൽ പോഞ്ചോ ഉയരത്തിൽ ചാടുകയും അദ്ദേഹത്തിന് ശ്വാസം വന്നുവോയെന്ന് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോ.

2.2 മില്യൻ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ ഓഫിസർ പോഞ്ചോയുടെ ആരാധകരായും മാറിയിട്ടുണ്ട്. ഹ്യദയാഘാതമുണ്ടാകുന്ന രോഗിക്ക് ആദ്യം നല്‍കുന്ന സിപിആര്‍ (കാര്‍ഡിയോ പള്‍മനറി റീസസിറ്റേഷന്‍) എങ്ങനെയാണ് ഒരു നായ ചെയ്യുന്നതെന്ന് അതിശയിക്കുന്നവരുമുണ്ട്.

എന്തൊക്കെയാണെങ്കിലും പോഞ്ചോ സോഷ്യൽ മീഡിയയിൽ താരമായി മാറിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook