പ്രതികളുടെ പിന്നാലെയോടി പിടിക്കുക എന്നത് പൊലീസുകാരെ സംബന്ധിച്ച് പുതിയ കാര്യമല്ല. എന്നാല്‍ ഹങ്കറിയില്‍ വ്യത്യസ്തമായൊരും സംഭവം നടന്നു. പ്രദേശിക മൃഗശാലയില്‍ നിന്ന് ചാടിപ്പോയ പെന്ഗ്വിന് കുഞ്ഞിനെയാണ് പൊലീസുകാര്‍ക്ക് പിടികൂടേണ്ടി വന്നത്.
സെൻട്രൽ ബുഡാപെസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബുഡാപെസ്റ്റ് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും സിവിൽ ഗാർഡുകളും പുലർച്ചെ 2:30 ന് ഡോസ ഗ്യോർഗിയിലെ തെരുവിൽ വച്ചാണ് ഒരു പെൻഗ്വിൻ അലഞ്ഞുനടക്കുന്നത് കണ്ടത്.
അന്റാര്‍ട്ടിക്കയിലേക്കുള്ള വലിയ യാത്രയായതിനാല്‍ വഴിയില്‍ വച്ച് പിടികൂടുകയും കൈമാറുകയും ചെയ്തു, തമാശ രൂപേണ പൊലീസ് ഔദ്യോഗ വെബ്സൈറ്റില്‍ ചിത്രങ്ങളോടൊപ്പം കുറിച്ചു. പ്രഭാത നടത്തത്തിന്റെ മൂഡിലായിരുന്ന സാഹസികന് എന്നാണ് ചിത്രത്തിന്റെ തലക്കെട്ടു തന്നെ.
ബുഡാപെസ്റ്റ് മെട്രോപൊളിറ്റൻ മൃഗശാലയില്‍ നിന്ന് രക്ഷപ്പെടുകയും സംശായസ്പദമായ സാഹചര്യത്തില്‍ പിടികൂടുകയും ചെയ്ത കുറ്റവാളിയുടെ പേര് സാനിക എന്നാണ്. ആറ് മാസം മാത്രമാണ് പ്രായമുള്ളത്. നാല് മുതല്‍ ആറ് മാസം വരെ പ്രായമുള്ള പെന്‍ഗ്വിനുകള്‍ ചുറ്റുപാടുകളെക്കുറിച്ചറിയാന് ജിജ്ഞാസരാണെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.
Also Read: ആയിരം പാദസരങ്ങള്‍ കിലുങ്ങി..; യാത്രയയപ്പ് യോഗത്തില്‍ ചുവടുവച്ച് ആഘോഷമാക്കി അധ്യാപിക