ആലപ്പുഴയിൽ ട്രോൾ വിഡിയോ ഷൂട്ട് ചെയ്യുന്നതിനുവേണ്ടി ബൈക്ക് യാത്രികരെ വാഹനമിടിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. ആലപ്പുഴ മഹാദേവിക്കാട് സ്വദേശികളായ സജീഷ് (22), ആകാശ് (20) എന്നിവർക്കെതിരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്. ഒരു യുവാവും വയോധികനും സഞ്ചരിച്ച ബൈക്കിനു പിന്നിൽ ആഡംബര ബൈക്ക് ഇടിപ്പിച്ച് ട്രോൾ വീഡിയോ ഷൂട്ട് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്.
കേസെടുത്തതിനു പിറകെ സംഭവത്തെക്കുറിച്ചുള്ള ട്രോൾ വീഡിയോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്. യുവാക്കൾ വീഡിയോ ഷൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇത് സംബന്ധിച്ച വാർത്തയുമെല്ലാം ചേർത്താണ് പൊലീസിന്റെ ട്രോൾ വീഡിയോ.
യുവാവിനൊപ്പം വയോധികൻ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ആഡംബര ബൈക്ക് ഇടിപ്പിച്ച് ട്രോൾ വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച മഹാദേവികാട് സ്വദേശികളായ സുജീഷ്, ആകാശ് സജികുമാർ എന്നിവർക്കെതിരെ തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. #keralapolice #trollvideo #bikeaccident pic.twitter.com/MfpA1tjFaD
— Kerala Police (@TheKeralaPolice) February 6, 2021
ഇവരുടെ ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇരുവരുടെയും യുവാക്കളുടെ ലൈസന്‍സ് റദ്ദാക്കാകുകയും ചെയ്തിരുന്നു. വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെൻഡ് ചെയ്തിരുന്നു.
Read More: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം ഏപ്രിൽ 23ന്
രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ തൃക്കുന്നപുഴയിൽ വച്ച് ഒരു യുവാവും വയോധികനും സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ഈ യുവാക്കളുടെ ആഡംബര ബൈക്ക് ഇടിപ്പിക്കുകയായിരുന്നു. ഈ ദൃശ്യത്തിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വീഡിയോയിലേത് മനപ്പൂർവം ഉണ്ടാക്കിയ അപകടമാണെന്ന് പരാതി ഉയർന്നതോടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിനു പിറകേയാണ് ഇപ്പോൾ പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.