Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഇനി ട്രോളാനും പറ്റില്ലേ? സോഷ്യൽ മീഡിയ നിറഞ്ഞ് 118 എ

ട്രോളൻമാരെല്ലാം ചപ്പാത്തി പരത്താൻ പഠിക്കേണ്ടി വരുമെന്നാണ് പലരും തമാശരൂപേണ കമന്റ് ചെയ്യുന്നത്

പൊലീസ് നിയമഭേദഗതിക്കെതിരായ വിമർശനങ്ങൾ കൂടുതൽ ശക്തമാകുകയാണ്. ഇതിന്റെ പ്രതിഫലനം, ട്രോളും ആശങ്കയുമായി സമൂഹമാധ്യമങ്ങളിലും പ്രകടമാണ്.

ഇനിയങ്ങോട്ട് ട്രോളുകൾ ഇറക്കുമ്പോൾ നന്നായി ശ്രദ്ധിക്കണമെന്നാണ് ട്രോളൻമാർക്ക് സോഷ്യൽ മീഡിയയിൽ പലരും നൽകുന്ന ഉപദേശം. എന്തായാലും 118 A യെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ട്രോളൻമാർ. ഇന്നലെയും ഇന്നുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളാണ്.

ട്രോളിയാൽ അകത്ത് കിടക്കേണ്ടിവരുമോയെന്നും രാഷ്‌ട്രീയ വിമർശനങ്ങൾ പറ്റില്ലേയെന്നുമാണ് ട്രോളൻമാരുടെ ചോദ്യം. മലയാളത്തിലെ പ്രമുഖ ട്രോൾ പേജ് ആയി ‘ഐസിയു’ 118 എ ക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് ആക്ട് നിയമഭേദഗതി പിൻവലിക്കണമെന്ന് ഇവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൊലീസ് ആക്‌ട് ഭേദഗതിയെ പിന്തുണയ്‌ക്കുന്ന സർക്കാരിനെതിരെയും ഇടതുപക്ഷത്തിനെതിരെയും ട്രോളൻമാർ രംഗത്തിറങ്ങിയിട്ടുണ്ട്.

അതേസമയം, പൊലീസ് നിയമഭേദഗതിയിൽ സർക്കാർ തിരുത്തൽ വരുത്താനാണ് സാധ്യത. പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഭേദഗതിയിലെ വിവാദ ഭാഗത്ത് തിരുത്തൽവരുത്താൻ സർക്കാർ ആലോചിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന പേരിൽ നിയമം കർക്കശമാക്കുന്നതിൽ തിരുത്തൽ കൊണ്ടുവരാനാണ് സാധ്യത. പൊലീസ് നിയമഭേദഗതിക്കെതിരെ ഉയർന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കേരളത്തിലെ ഇടത് സർക്കാർ തീർച്ചയായും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

പൊലീസ് നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് നിയമഭേദഗതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചു. ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്, മാധ്യമ സ്വാതന്ത്ര്യത്തിനു മൂക്കുകയറിടുന്നതും, ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Police act amendment 118 a trolls social media

Next Story
മാർപാപ്പയുടെ ലൈക്ക് കിട്ടിയ മോഡൽ നതാലിയ ഗരീബോത്തോ ആരാണ് ?
The moderation of comments is automated and not cleared manually by malayalam.indianexpress.com