എന്താണ് ഒറ്റ ദിവസം കൊണ്ട് ഡിജിറ്റൽ ലോകം ഹിറ്റാക്കിയ ‘പോഹ’?

കഴിഞ്ഞ ദിവസം ‘കാക്ക’യായിരുന്നു ഡിജിറ്റൽ ലോകത്തെ മുഖ്യ ചർച്ചവിഷയമെങ്കിൽ ഇന്നത് ‘പോഹ’യാണ്

poha health benefits, പൊഹ, what is poha, poha in india, poha and muri difference, kailash vijayvargiya poha comment, kailash vijayvargiya controversy

അത് സമൂഹമാധ്യമങ്ങളുടെ കാലമാണ്. അനുദിനം നടക്കുന്ന ഓരോ കാര്യങ്ങളും ഏറ്റെടുക്കുന്നതും ചർച്ചയാക്കുന്നതും സോഷ്യൽ മീഡിയ തന്നെ. അത്തരത്തിൽ സോഷ്യൽ മീഡിയ ട്രെണ്ടിങ്ങാക്കിയ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് പോഹ. കഴിഞ്ഞ ദിവസം കാക്കയായിരുന്നു ഡിജിറ്റൽ ലോകത്തെ മുഖ്യ ചർച്ചവിഷയമെങ്കിൽ ഇന്നത് പോഹയാണ്.

എന്താണ് പൊഹയെന്നല്ലേ? സംഭവം നമ്മുടെ അവലാണ്. അവലിനൊപ്പം കുറച്ച് പച്ചക്കറികളും പയർ വർഗങ്ങളുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഒരു പ്രത്യേക പ്രഭാത ഭക്ഷണമാണ് പോഹ.

ഇനി ഇതെങ്ങനെ വൈറലായന്ന് പറയാം. മുതിർന്ന് ബിജെപി നേതാവ് കൈലാശ് വിജയ്‌വെർഗിയയാണ് വിവാദത്തിന് തുടക്കമിട്ടത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി കുടിയേറ്റക്കാരെക്കുറിച്ച് പറയുന്നതിനിടയിലാണ് തന്റെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളുടെ പൗരത്വത്തിൽ നേതാവ് സംശയം പ്രകടിപ്പിച്ചത്. തൊഴിലാളികൾ ബംഗ്ലാദേശികളോണെയെന്ന് സംശയമുണ്ടെന്നും അതിന് കാരണം അവർ പൊഹ മാത്രമാണ് കഴിച്ചതെന്നുമായിരുന്നു നേതാവിന്റെ പ്രസ്താവന.

ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നേതാവിനെ പരിഹസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. പിന്നാലെ ട്വിറ്ററിലുൾപ്പടെ പൊഹ ട്രെണ്ടിങ്ങായി.

എങ്ങനെ പൊഹയുണ്ടാക്കാം

വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാൻ സാധിക്കുന്ന ഭക്ഷണമാണ് പൊഹ

ചേരുവകൾ

അവൽ – 3 കപ്പ്
എണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1ടേബിൾ സ്പൂൺ
ജീരകം – 1 ടേബിൾ സ്പൂൺ
അസഫോട്ടിഡ – 1/4 ടേബിൾ സ്പൂൺ
കറിവേപ്പില – 3-4
പച്ചമുളക് – 2 എണ്ണം
സവള – 1 എണ്ണം, ചെറുതായി അരിഞ്ഞത്
മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺ
കടല –
മാതള നാരങ്ങ
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം

* ഒരു പാത്രത്തിൽ അവൽ ഇടുക, ശരിയായി നനയ്ക്കാൻ ആവശ്യമായ വെള്ളം ഒഴിക്കുക.

* ഒരു പാൻ ചൂടാക്കിയ ശേഷം എണ്ണയൊഴിക്കുക. ഇതിലേക്ക് കടുക്, ജീരകം, അസഫോട്ടിഡ, കറിവേപ്പില, പച്ചമുളക് എന്നിവ വഴറ്റുക

* ഇതിലേക്ക് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ഉപ്പും ചേർത്ത് വഴറ്റുക

* പിന്നീട് അൽപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളവും കൂട്ടി ഇളക്കുക. അവസാനമായി അവൽ കൂടിച്ചേർത്ത് നന്നായി ഇളക്കുക. വിളമ്പുന്നതിന് മുമ്പ് കുറച്ച് മാതളനാരങ്ങയും ചേർക്കാം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Poha staple food recipe health benefits how it is made

Next Story
മരണം പത്മരാജനെ പ്രലോഭിപ്പിക്കുകയും വിഹ്വലപ്പെടുത്തുകയും ചെയ്‌തിരുന്നു!Padmarajan Memory Padmarajan Films Padmarajan and Death
The moderation of comments is automated and not cleared manually by malayalam.indianexpress.com