ലണ്ടന്‍ : ബെര്‍മിംഗ്ഹാമില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരം കണ്ടുകൊണ്ടിരിക്കുന്ന മലയാളികല്‍ ഒരു നിമിഷം ഞെട്ടി. ‘പോ മോനെ മോദി’ എന്നെഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിക്കൊണ്ടതാ ഒരു മലയാളി കളി കാണാന്‍ വന്നിരിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫി ആയാലും ലോക കപ്പ്‌ തന്നെ ആയാലും മലയാളിക്ക് പ്രതിഷേധം അറിയിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. പോ മോനെ മോദി എന്ന പോസ്റ്റര്‍ ഉയര്‍ത്തിയ മലയാളി യുവാവ് വയറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ബ്രു എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന പോ മോനെ മോദി പോസ്റ്ററോടെയുള്ള ട്വീറ്റ് ആണ് ഇപ്പോള്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്നത്. ട്വിറ്ററിനു പുറമേ ഫേസ്ബുക്കിലും ട്രോള്‍ പേജുകള്‍ ഈ ഫൊട്ടോ ഏറ്റെടുത്തിരിക്കയാണ് ഇപ്പോള്‍.

കേരളത്തെ സൊമാലിയയുമായി താരതമയപ്പെടുത്തിയതിനു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മലയാളികള്‍ ഇതേ ഹാഷ്ടാഗില്‍ ട്വിറ്റര്‍ കാമ്പൈന്‍ നടത്തിയിരുന്നു. മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ നരസിംഹത്തിലെ ഡയലോഗ് ഇംഗ്ലണ്ടിലും എത്തിയിരിക്കുകയാണ് ഇപ്പോള്‍. അതും ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പ്രധാനമന്ത്രിക്കുള്ള ട്രോള്‍ ആയി.

നോട്ടു നിരോധനം, ബീഫിനെ വിലക്കാനുള്ള നീക്കം,കൊച്ചി മെട്രോ തുടങ്ങിയ വിഷയങ്ങളാണ് ട്രോളിലേക്ക് വഴിവെച്ചത് എന്ന് അറിയാന്‍ സാധിക്കുന്നു. തലശ്ശേരി സ്വദേശി നൗഫല്‍ ആണ് ഈ ട്രോളന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ