/indian-express-malayalam/media/media_files/uploads/2019/03/siddharth-r-horz-003.jpg)
രാഷ്ട്രീയ വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കുന്ന താരമാണ് സിദ്ധാർഥ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'പിഎം നരേന്ദ്ര മോദി'യുടെ ട്രെയിലറിനെതിരെയാണ് സിദ്ധാർഥ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലറിനെ പരിഹസിക്കുകയായിരുന്നു താരം. ട്വിറ്ററിലൂടെയായിരുന്നു താരം ചിത്രത്തേയും ട്രെയിലറിനേയും പരിഹസിച്ചത്.
Read More: സിനിമയ്ക്കായി ജനിച്ചവന്‍: സംവിധാന രംഗത്തേക്ക് പൃഥ്വിരാജിനെ സ്വാഗതം ചെയ്ത് സിദ്ധാര്‍ഥ്
''ബ്രിട്ടീഷുകാര്‍ക്കെതിരെ ഒറ്റയ്ക്ക് പൊരുതി മോദിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നത് ട്രെയിലറിലില്‍ ഇല്ലല്ലോ? സെക്കുലര്‍, ലിബറല്‍, കമ്മി, നക്‌സലുകളുടെയും നെഹ്‌റുവിന്റേയും മറ്റൊരു ചീപ്പ് തന്ത്രമാണെന്ന് തോന്നുന്നു' എന്നായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്.
#PMNarendraModiTrailer does not show how #Modiji won India's Independence by single handedly wiping out the British Empire. Looks like another cheap trick by the sickular, libtard, commie, naxals and of course that Nehru. #IstandwithModi
— Siddharth (@Actor_Siddharth) March 21, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവരുടെ ജീവിതകഥ സിനിമയാക്കുന്ന സംവിധായകരുടെ ആത്മാര്‍ത്ഥതയേയും സിദ്ധാർഥ് ചോദ്യം ചെയ്തു.'പിഎം നരേന്ദ്ര മോദി പോലുള്ള ജീവിതകഥ ചെയ്യുമ്പോള്‍ സംവിധായകര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ജയലളിതയെ കുറിച്ചുള്ള സിനിമകളിള്‍ എന്തുമാത്രം ഗോള്‍ഡ് വാഷിങ് നടക്കുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ചരിത്രം അറിയില്ലെങ്കില്‍ അത് തെറ്റല്ല, പക്ഷെ ചരിത്രം തിരുത്തുന്നത് മാപ്പില്ലാത്ത തെറ്റാണ്'' താരം ട്വീറ്റ് ചെയ്തു.
Seeing the honesty of our film makers when making these "Biopics" like #PMNarendraModi, my mind boggles at how much goldwashing is going to happen in the many #Jayalalithaa based films coming our way. It's forgivable to not know your history, unforgivable if you try to change it!
— Siddharth (@Actor_Siddharth) March 21, 2019
ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന പിഎം നരേന്ദ്ര മോദി എപ്രില്‍ 12 നാണ് തിയേറ്ററുകളിലെത്തുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us