വിരുഷ്ക വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ‘ലവ് യൂ’ എന്നു പെൺകുട്ടി വിളിച്ചു പറയുന്ന വിഡിയോ വൈറലാവുന്നു. ഇന്നലെ ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ നടന്ന റിസപ്ഷനിൽ പങ്കെടുക്കാനാണ് മോദിയെത്തിയത്. കോഹ്‌ലിയും അനുഷ്കയും നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ റിസപ്ഷന് ക്ഷണിച്ചത്.

വിരുഷ്ക ദമ്പതികളുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി വിരുന്നിനെത്തി. സ്റ്റേജിൽ നിന്നിരുന്ന വിരുഷ്ക ദമ്പതികളുടെ അടുത്തേക്ക് കൈകൾ കൂപ്പിയാണ് മോദിയെത്തിയത്. അനുഷ്കയും കൈകൾ കൂപ്പി മോദിയെ സ്വാഗതം ചെയ്തു. നവ ദമ്പതികൾക്ക് റോസാ പുഷ്പമാണ് മോദി വിവാഹ സമ്മാനമായി നൽകിയത്. കുറച്ചുനേരം ഇരുവരുമായും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു. അതിനുശേഷം വിരുഷ്ക ദമ്പതികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു.

ഇതിനിടയിലാണ് സദസ്സിൽനിന്ന് ഒരു പെൺകുട്ടി മോദിക്കുനേരെ കൈകൾ ഉയർത്തി കാട്ടിയത്. മോദിയുടെ ശ്രദ്ധ പെൺകുട്ടിക്കുനേരെ തിരിഞ്ഞു. ഉടൻ തന്നെ പെൺകുട്ടി ലവ് യൂ മോദിയെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. പെൺകുട്ടിയോടുളള സ്നേഹ സൂചകമായി പ്രധാനമന്ത്രി കൈകൾ ഉയർത്തിക്കാണിക്കുകയും ചെയ്തു. ഇതു കണ്ട വിരുഷ്ക ദമ്പതികൾക്കാകട്ടെ ചിരിടയക്കാനും കഴിഞ്ഞില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ