scorecardresearch

'ആ ട്രെൻഡ് തൂക്കിയെന്ന് പറഞ്ഞേക്ക്'; കളിചിരിയും തമാശയുമായി നേതാക്കൾ വൈറൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അടക്കം രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ഒത്തുകൂടുന്ന എഐ നിർമിത ചിത്രങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അടക്കം രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ഒത്തുകൂടുന്ന എഐ നിർമിത ചിത്രങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Modi Pinarayi vijayan AI Photos

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

തിരക്കുകളെല്ലാം മറന്ന് തമാശ പറഞ്ഞും തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചും നൈറ്റ് ലൈഫ് ആഘോഷിക്കുന്ന സിനിമ താരങ്ങളുടെ എഐ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡ്. തമിഴിൽ നിന്നു തുടങ്ങിയ ട്രെൻഡ് മലയാളത്തിലും തെലുങ്കിലും എല്ലാം സൂപ്പർ ഹിറ്റാണ്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

Advertisment

ഇപ്പോഴിതാ, ട്രെൻഡിലേക്ക് രാഷ്ട്രിയ നേതാക്കളും എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അടക്കം രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം ഒരുമിച്ച് തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ഒത്തുകൂടുന്ന എഐ നിർമിത ചിത്രങ്ങളാണ് സൈബറിടത്ത് കൈയ്യടി നേടുന്നത്. ആശംയം കൊണ്ട് പരസ്പരം ഏറ്റുമുട്ടുന്ന നേതാക്കളെ ഒത്തൊരുമയോടെ കാണാനായതിന്റെ കൗതുകത്തിലാണ് പലരും.

Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം

Advertisment

നരേന്ദ്ര മോദി, പിണറായി വിജയൻ, രാഹുൽ ഗാന്ധി, എം.കെ സ്റ്റാലിൻ, മമത ബാനർജി, അഘിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രിയ നേതാക്കളെല്ലാം ചിത്രങ്ങളിലുണ്ട്. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും യാത്ര പോകുന്നതിന്റെയും കാരംസ് കളിക്കുന്നതിന്റെയും എല്ലാം ചിത്രങ്ങളാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചിരിക്കുന്നത്.

Also Read: ഒറ്റ ഫ്രെയിമിൽ തമിഴ് സിനിമ തന്നെയുണ്ടല്ലോ...; തട്ടുകടയിൽ ഒത്തുകൂടി കോളിവുഡിന്റെ സൂപ്പർ താരങ്ങൾ

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന ചിത്രങ്ങൾ, "lazy_dsigner" എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് പോസ്റ്റിനു ലഭിക്കുന്നത്.

Read More: ചന്ദ്രയെ പൊക്കി മിന്നൽ മുരളിയും ബാഹുബലിയും; പാർട്ടി മൂഡിൽ സൂപ്പർ ഹീറോസ്

Artificial Intelligence Pinarayi Vijayan Rahul Gandhi Viral Viral Photo Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: