Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

‘എളിമയുടെ മറുപേര്’; നരേന്ദ്ര മോദിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

20-ാമത് ഇന്ത്യ – റഷ്യ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു എളിമകാട്ടി മോദി മാതൃകയായത്

Narendra Modi,Modi declines sofa for chair in Russia, പ്രധാനമന്ത്രി, Modi in Russia,നരേന്ദ്ര മോദി,Eastern Economic Forum, Vladimir Putin, 20th India-Russia annual summit, എളിമ, Trending, Indian Express, വീഡിയോ, ie malayalam, ഐഇ മലയാളം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ഒരു പൊതുപരിപാടിയ്ക്കിടെ തനിക്കായി വേദിയിൽ ഇട്ടിരുന്ന പ്രത്യേക സോഫ ഒഴിവാക്കി സാധാരണ കസേര മതിയെന്ന് സംഘാടകരോട് ആവശ്യപ്പെടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 20-ാമത് ഇന്ത്യ – റഷ്യ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു എളിമകാട്ടി മോദി മാതൃകയായത്.

റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് വീഡിയോ ആദ്യ ട്വിറ്ററിൽ പങ്കുവെച്ചത്. റഷ്യയിലെ ഓഫീസർമാരുടെ സംഘം മോദിയെ ക്ഷണിച്ച് വേദിയിലേക്ക് ആനയിച്ചു. വേദിയിലെത്തിയപ്പോഴാണ് തനിക്ക് മാത്രം പ്രത്യേക ഒരുക്കിയിരുന്ന സോഫ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടത്. ഇത് ഒഴിവാക്കി വേദിയിൽ മറ്റുള്ളവർക്കായി ഇട്ടിരുന്ന സാധാരണ കസേര കൊണ്ടുവരാൻ മോദി ആവശ്യപ്പെടുകയായിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Pm modi praised on social media after opting for chair instead of sofa at russia event

Next Story
‘നിങ്ങളില്ലായിരുന്നുവെങ്കില്‍…’; അധ്യാപക ദിനത്തില്‍ രാഹുലിന്റെ നന്ദി ട്രോളന്മാര്‍ക്കും എതിരാളികള്‍ക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com