റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് തമിഴ്നാട്ടിലേക്ക് ജെല്ലിക്കെട്ട് കാണാന്‍ എത്തുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം നിഷേധിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഗുജറാത്ത് രംഗത്തെത്തിയിട്ടുണ്ട്. പിഐബി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് വാര്‍ത്തകൾ നിഷേധിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും ഒന്നിച്ച് തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് കാണാന്‍ എത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പിഐബി ട്വീറ്റ് ചെയ്തു. ഈ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും പിഐബി ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും ഇത് നിഷേധിച്ചിട്ടുണ്ട്.
The tweets that PM @narendramodi and President Putin would attend Jallikattu at Madurai are fake and wrong. please don’t share fake news@PIB_India @PIBHindi #FakeNews
— PIB in Gujarat (@PIBAhmedabad) October 29, 2019
തമിഴ്നാട്ടിലെ മധുരയില്‍ 2020 ജനുവരിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ജെല്ലിക്കെട്ട് കാണാന്‍ എത്തുമെന്നായിരുന്നു വാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് പുടിന് എത്തുകയെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
Read Also: ഫ്രീ കിക്ക് ആശാന്; മെസിയുടെ ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം 50 ആയി
തമിഴകത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് ജെല്ലിക്കെട്ട്. തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനു ഏറെ ആരാധകരുണ്ട്. വിദേശത്തു നിന്നടക്കം നിരവധി പേരാണ് ജെല്ലിക്കെട്ട് കാണാൻ തമിഴ്നാട്ടിലെത്താറുള്ളത്. കാര്‍ഷിക വിളവെടുപ്പിന്റെ ആഘോഷമായി തുടങ്ങിയ ജെല്ലികെട്ട് സംസ്ഥാനത്തെ പ്രധാന ഉല്‍സവമായ പൊങ്കലിന്റെ സമയത്താണ് നടക്കുന്നത്. ജനുവരി മാസത്തിലാണ് പൊങ്കൽ ഉത്സവം നടക്കാറുള്ളത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook