/indian-express-malayalam/media/media_files/uploads/2022/02/pinarayi-vijayan-and-narendra-modi-kacha-badam-version-viral-video-621300-FI.jpg)
കോവിഡ് കാലത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെര്‍ന്ന് 'പെര്‍ഫക്ട് ഓക്കെ' പാടിയത് ആരും മറക്കാന്‍ വഴിയില്ല. മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനായിരുന്നു വീഡിയോയ്ക്ക് പിന്നില്‍. വീണ്ടും ഒരിക്കല്‍ക്കൂടി മോദി-പിണറായി രസക്കൂട്ടൊരുക്കിയിരിക്കുകയാണ് മഹേഷ്.
കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു പാട്ടാണ് 'കച്ച ബദാം'. തെരുവ് കച്ചവടക്കാരന്റെ പാട്ടിന് ചുവടുവയ്ക്കാത്തവര്‍ ചുരുക്കമെന്ന് പറയാം. എന്നാല്‍ 'കച്ച ബദാം' പിണറായി വിജയനും മോദിയും പാടിയാലെങ്ങനെയുണ്ടാകുമെന്നാണ് മഹേഷ് കാണിച്ചു തരുന്നത്. എന്നാല്‍ ഇത്തവണ ചെറിയ വ്യത്യാസമുണ്ട്.
ഫെര്‍ഫക്ട് ഓക്കെയില്‍ സംഗീത അധ്യാപകന്റെ റോള്‍ പിണറായി വിജയനായിരുന്നു. 'കച്ച ബദാ'മിലേക്ക് എത്തിയപ്പോള്‍ മോദിയാണ് പിണറായിയെക്കൊണ്ട് പാടിപ്പിക്കുന്നത്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞു വന്നതാണ് പാടാന്‍ ബുദ്ധിമുട്ടുണ്ടെന്നൊക്കെ മുഖ്യമന്ത്രി പറയുമ്പോഴും വിട്ടുകൊടുക്കാതെ പാടിപ്പിക്കുന്ന പ്രധാനമന്ത്രിയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
അവസാനം പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ പിണറായി 'കച്ച ബദാം' തെറ്റില്ലാതെ പാടുകയും ചെയ്തു. പിണറായി നന്നായി പാടിയെന്നും ഒരുപാട് നന്ദിയുണ്ടെന്നും പറഞ്ഞ് പ്രധാനമന്ത്രിയുടെ അഭിനന്ദനവുമുണ്ട്. 'പെര്‍ഫക്ട് ഓക്കെ 'പറഞ്ഞാണ് ഫോണ്‍ സംഭാഷണം ഇരുവരും അവസാനിപ്പിക്കുന്നത്. മഹേഷിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
Also Read: ഇത് ജഗതി വേർഷൻ ‘കച്ച ബദാം’; വൈറൽ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.