തങ്ങളെ ഓര്‍ത്ത് മാതാപിതാക്കള്‍ അഭിമാനം കൊള്ളണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. രാജസ്ഥാന് സ്വദേശിയായ ഈ പൈലറ്റ് അതിനായി തിരഞ്ഞെടുത്തതു വ്യത്യസ്തമായൊരു വഴി.
താന്‍ പറത്തിയ വിമാനത്തില്‍ മാതാപിതാക്കള്‍ക്കായി സര്‍പ്രൈസ് യാത്രയാണ് കമല്‍ കുമാര്‍ ഒരുക്കിയത്. വീട്ടിലേക്കുള്ള യാത്രയില്‍ മകന്റെ വിമാനത്തിലാണ് കയറിയതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. വിമാനത്തിനുള്ളില്‍ പൈലറ്റ് യൂണിഫോമില്‍ മകനെ കണ്ട അവര്‍ ഞെട്ടുക തന്നെ ചെയ്തു.
ഈ അപൂര്‍വ സമാഗമത്തിന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ കമല്‍ കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. കമല്‍ കുമാറിന്റെ അമ്മ വിമാനത്തില്‍ പ്രവേശിക്കുന്നതും മകനെ കാണുന്നതും വീഡിയോയിലുണ്ട്. തന്റെ നേര്‍ക്കു ചിരിച്ചുകൊണ്ടു നില്ക്കുന്ന മകനെ കണ്ട് അവര്‍ അല്‍പ്പനേരം സ്തംഭിച്ചുനിന്നു. തുടര്‍ന്നു സന്തോഷഭരിതയായി ചിരിക്കുകയും കമലിന്റെ കൈകളില്‍ പിടിക്കുകയും ചെയ്യുന്നു.
കോക്പിറ്റിനുള്ളില്‍ മാതാപിതാക്കള്‍ക്കൊപ്പം പൈലറ്റ് ഇരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയിലുണ്ട്. ‘വിമാനത്തിലെ കുടുംബ സര്‍പ്രൈസ്, അവര്‍ വീട്ടിലേക്കു പറക്കുന്നു’ എന്നാണു വീഡിയോ പങ്കുവച്ചുകൊണ്ട് കമല്‍ കുറിച്ചത്.
”ഞാന്‍ വിമാനം പറത്താന്‍ തുടങ്ങിയതു മുതല്‍ ഇതിനായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അവരെ ജയ്പൂരിലേക്കു തിരികെ കൊണ്ടുപോകാന്എനിക്ക് അവസരം ലഭിച്ചു. ഇത് വല്ലാത്താരു അനുഭൂതിയാണ്,”കമല്‍ കുറിച്ചു.
ഈ ക്ലിപ്പ് ഇന്‍സ്റ്റാഗ്രമില്‍ 78,500-ലധികം ലൈക്കുകള്‍ നേടി .’പൈലറ്റായി മാറുന്ന ഓരോരുത്തരുടെയും സ്വപ്നം,’ എന്നാണു ഒരു ഉപയോക്താവ് കുറിച്ചത്. ‘എക്കാലത്തെയും മികച്ച അനുഭൂതി’ എന്നാണു മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
ഇതിന് മുമ്പ്, ഒരു പൈലറ്റ് തന്റെ ഭാര്യയായ ‘പ്രത്യേക യാത്രക്കാരിക്ക’ സുന്ദരമായ ഒഅറിയിപ്പ് നല്കി നെറ്റിസണ്‍മാരെ അമ്പരപ്പിച്ചിരുന്നു. ക്യാപ്റ്റന്‍ അല്നീസ് വിരാനിയാണു ഭാര്യ സഹ്റയെ മുംബൈയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിനുള്ളിലെ അറിയിപ്പിലൂടെ അത്ഭുതപ്പെടുത്തിയത്. മേയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.