വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും ഒരുമിച്ചെത്തിയ ടിവി പരസ്യം ഇന്റർനെറ്റിൽ തരംഗമായിരുന്നു. ഇതിനുപിന്നാലെ ഇരുവരുടെയും പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മുംബൈയിലെ ഡോ.ജുവൽ ഗമാഡിയയെ കാണാൻ ഇരുവരും എത്തിയപ്പോഴുളള ചിത്രങ്ങളാണ് വൈറലായത്.

ഡോ.ജുവൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ കോഹ്‌ലിക്കും അനുഷ്കയ്ക്കും ഒപ്പമുളള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ ഇഷ്ടപ്പെട്ട ഡോക്ടറാണ് ജുവൽ. കത്രീന കെയ്ഫ്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളുടെയും പ്രിയ ഡോക്ടറാണ് ജുവൽ.

Glad could help

A post shared by dr.jewel gamadia (@dr.jewelgamadia) on

വിരുഷ്ക പ്രണയജോഡികൾ ഒന്നിച്ചെത്തിയ ടിവി പരസ്യം ഏവരുടെയും മനം കവർന്നിരുന്നു. കോഹ്‌ലിയും അനുഷ്കയും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നതും ഇരുവരും വിവാഹം കഴിക്കുകയാണെങ്കിൽ പരസ്പരം നൽകുന്ന വാക്കുകളാണ് പരസ്യത്തിലുളളത്. പരസ്യം പുറത്തിറങ്ങിയതിനുപിന്നാലെ ഇരുവരുടെയും വിവാഹം സംബന്ധിച്ച വാർത്തകളും ചൂടായിരിക്കുകയാണ്. ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഡിസംബറിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽനിന്നും കോഹ്‌ലി വിട്ടുനിൽക്കാൻ ബിസിസിഐ താൽപര്യം അറിയിച്ചത് ഇതിനാലാണെന്നാണ് പാപ്പരാസികൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ