കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് സംസ്ഥാനത്ത് സ്ത്രീകള്‍ തീര്‍ത്ത വനിതാ മതില്‍ വന്‍ വിജയമായിരിക്കുകയാണ്. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം തീര്‍ത്ത മതിലിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് കൈയ്യില്‍ കുഞ്ഞിനെയും എടുത്തു കൊണ്ട് മുഷ്ടടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊടുക്കുന്ന അമ്മയുടെ ചിത്രം.

കുഞ്ഞിനേയും എടുത്തു കൊണ്ട് മുദ്രാവാക്യം വിളിച്ചു കൊണ്ട് വനിതകളുടെ ജാഥയെ നയിക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തിലെ ആ അമ്മ ഡിവൈഎഫ്‌ഐയുടെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എന്‍എസ്എസ് കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാവുമായ ആതിരയാണ്. ആറുമാസം മാത്രം പ്രായമുള്ള മകള്‍ ദുലിയയാണ് ആതിരയുടെ കൈയ്യിലിരിക്കുന്നത്.

‘ആര് പറഞ്ഞു തോറ്റെന്ന്, വരൂ ഇതാ കണ്ടോളു, കേരളത്തിന്‍ തെരുവോരത്ത്, ഞങ്ങള്‍ തീര്‍ത്തൊരു പെണ്‍മതില്‍, ഇന്‍ക്വുലാബ് സിന്ദാബാദ്, ജനുവരി ഒന്ന് സിന്ദാബാദ് ‘ എന്നായിരുന്നു മുഷ്ടി ചുരുട്ടി ആതിര വിളിച്ചു കൊടുത്ത മുദ്രാവാക്യം.

അതേസമയം, വനിതകളുടെ പ്രാതിനിധ്യം കൊണ്ട് ചരിത്രമെഴുതിയിരിക്കുകയാണ് വനിതാ മതില്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകള്‍. കാസര്‍ഗോഡ് കെ.കെ.ശൈലജ ആദ്യ കണ്ണിയായപ്പോള്‍ തിരുവനന്തപുരത്ത് അവസാന കണ്ണിയായത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ