ഫിലിപ്പീൻസിൽ നടന്ന കല്യാണത്തിൽ പങ്കെടുത്തവരെയെല്ലാം ഞെട്ടിപ്പിച്ചിരിക്കുകയാണ് ഒരു കൊച്ചു പയ്യൻ. വിവാഹത്തിനുശേഷം വധുവരന്മാർ പരസ്പരം ചുംബിക്കുന്നതുകണ്ട് അവിടെ ഉണ്ടായിരുന്ന ഫ്ലവർ ഗേളിനെ അപ്രതീക്ഷിതമായി ആൺകുട്ടി ചുംബിച്ചത് കണ്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു.

മനിലയിലെ പളളിയിൽ വിവാഹിതരായശേഷം പുറത്തുവന്നപ്പോഴാണ് വധുവിനോടും വരനോടും പരസ്പരം ചുംബിക്കാൻ ഫോട്ടോഗ്രാഫർ ക്ലെഗ് ജോൺ ആവശ്യപ്പെട്ടത്. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന കുട്ടികളോട് കൈകൊണ്ട് കണ്ണ് പൊത്താൻ ആവശ്യപ്പെട്ടു. പക്ഷേ ഫോട്ടോഗ്രാഫർ ചുംബിക്കാൻ പറഞ്ഞതും ആൺകുട്ടി കൈമാറ്റി പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചു. പെൺകുട്ടി തല തിരിച്ചതും കവിളിൽ ഉമ്മ വയ്ക്കുകയും ചെയ്തു.

അതൊരു രസകരമായ നിമിഷമായിരുന്നുവെന്നും എല്ലാവരും തമാശയായിട്ടാണ് അത് കണ്ടതെന്നും ജോൺ ക്ലെഗ് പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook