scorecardresearch

'പൈശാചിക ചുംബനം'; സിഹത്തെ വേട്ടയാടി കൊന്ന് പോസ് ചെയ്ത ദമ്പതികള്‍ക്കെതിരെ പ്രതിഷേധം

ബിസിനസുകാരായ ദമ്പതികളെ സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തിയും അസഭ്യം പറഞ്ഞും പലരും രംഗത്തെത്തി

ബിസിനസുകാരായ ദമ്പതികളെ സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തിയും അസഭ്യം പറഞ്ഞും പലരും രംഗത്തെത്തി

author-image
Trends Desk
New Update
Animal Abuse, മൃഗങ്ങള്‍, Social Media, സോഷ്യല്‍മീഡിയ, lion, സിംഹ്, hunting, വേട്ട, protest പ്രതിഷേധം

സിംഹത്തെ വേട്ടയാടി കൊന്ന് അതിന്റെ കൂടെ ചിത്രം എടുത്ത കനേഡിയന്‍ ദമ്പതികള്‍ക്കെതിരെ സോഷ്യൽ മീഡിയയില്‍ പ്രതിഷേധം. ഡാരണ്‍, കരോലിന്‍ കാര്‍ട്ടര്‍ എന്നിവരാണ് സിംഹത്തെ കൊന്നശേഷം ജഡത്തിനു സമീപത്തുനിന്ന് പരസ്പരം ചുംബിച്ചത്. ദക്ഷിണാഫ്രിക്കയില്‍ 'ലെഗെലേല സഫാരി'യില്‍ പങ്കെടുത്താണ് ഇരുവരും സിംഹത്തെ കൊലപ്പെടുത്തിയതെന്ന് 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

'ലെഗെലേല സഫാരി' അധികൃതരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. സോഷ്യൽ മീഡിയയില്‍ പ്രതിഷേധം കനത്തതോടെ പേജ് അപ്രത്യക്ഷമായി. 'ട്രോഫി ഹണ്ടിങ്' എന്ന ഇത്തരം വേട്ടയാടല്‍ രീതി നിര്‍ത്തലാക്കണമെന്ന് സോഷ്യൽ മീഡിയയില്‍ ആവശ്യം ഉയര്‍ന്നു. 'പൈശാചിക ചുംബനം' എന്നാണ് പലരും ചിത്രത്തെ കുറിച്ച് കമന്റ് ചെയ്തത്.

Advertisment

ബിസിനസുകാരായ ദമ്പതികളെ സോഷ്യൽ മീഡിയയില്‍ കുറ്റപ്പെടുത്തിയും അസഭ്യം പറഞ്ഞും പലരും രംഗത്തെത്തി. സംഭവത്തില്‍ പ്രതികരണം തേടിയ കാര്‍ട്ടര്‍ എന്നാല്‍ കൂടുതലൊന്നും സംസാരിച്ചില്ല. 'അതില്‍ പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. രാഷ്ട്രീയപരമായിട്ടുളളതാണ് അത്,' അദ്ദേഹം പറഞ്ഞു.

സിംബാബ്‌വെയിലെ ഹ്വാങെ ദേശീയോദ്യാനത്തില്‍ 2015ൽ വേട്ടയാടി കൊല്ലപ്പെട്ട സെസില്‍ എന്ന സിംഹത്തെ ഓർമിപ്പിക്കുന്നതാണ് പുതിയ സംഭവമെന്ന് പലരും പ്രതികരിച്ചു. അമേരിക്കന്‍ ഡെന്റിസ്റ്റായിരുന്നു അന്ന് സെസില്‍ എന്ന സിംഹത്തെ കൊന്നത്. അന്ന് ഇതിനെതിരെ ആഗോളവ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തു.

Animal Abuse Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: