നാഗ്‌പൂർ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോഡ്‌ഡെയ്‌ക്ക് ബെെക്കുകളോടുള്ള പ്രിയം എല്ലാവർക്കുമറിയുന്നതാണ്. ഇപ്പോഴിതാ എല്ലാവരും കൊതിക്കുന്ന ഹാർലി ഡേവിഡ്‌സൺ ബെെക്കിൽ ഇരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിരിക്കുന്നു.

ഹാർലി ഡേവിഡ്‌സൺ സിവിഒ 2020 സൂപ്പർ ബൈക്കിലാണ് എസ്.എ.ബോബ്‌ഡെ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ നാഗ്‌പൂരിൽ നിന്നുള്ള ദൃശ്യങ്ങളാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. നാഗ്‌പൂരിലാണ് ചീഫ് ജസ്റ്റിസ് ഇപ്പോൾ ഉള്ളത്. സുപ്രീം കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാണ് നിർവഹിക്കുന്നത്.Read Also: ധോണിക്കായി ബ്രാവോയുടെ പാട്ട്; ‘നമ്പർ 7’ ടീസർ പുറത്ത്

ഹാർലി ഡേവിഡ്‌സൺ ബെെക്കിൽ ഇരിക്കുന്നത് 64 കാരൻ തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. അത്ര സ്റ്റെലിഷ് ലുക്കിലാണ് ജസ്റ്റിസ് ബോബ്‌ഡെ ഹാർലി ഡേവിഡ്‌സണിൽ ഇരിക്കുന്നത്. അതേസമയം, ചിലർ ചീഫ് ജസ്റ്റിസിനെതിരെ വിമർശനങ്ങളും ഉന്നയിക്കുന്നു. അദ്ദേഹം മാസ്‌കോ ഹെൽമറ്റോ ധരിച്ചിട്ടില്ല എന്നാണ് പലരും വിമർശിക്കുന്നത്.

രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നവംബര്‍ 18 നാണ് സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പിന്‍ഗാമിയായാണു ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ചുമതലയേറ്റത്. 2021 ഏപ്രില്‍ 23ന് ജസ്റ്റിസ് ബോബ്‌ഡെ വിരമിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook