Latest News

കൊടും ക്രൂരത; മലപ്പുറത്ത്‌ നായയെ സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചു

നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി തടഞ്ഞതിന് ശേഷമാണ് നായയെ മോചിപ്പിച്ചത്

Malappuram Dog, മലപ്പുറത്ത് നായയോട് ക്രൂരത, Dog dragged, നായയെ വലിച്ചിഴച്ചു, Dog cruelty, നായയോട് ക്രൂരത,Cruelty against dog in Kerala, Malayalam news, മലയാളം വാര്‍ത്തകള്‍, latest malayalam news, ie malayalam, ഐഇ മലയാളം

മലപ്പുറം: എടക്കരയില്‍ വളര്‍ത്തു നായയോട് കൊടും ക്രൂരത. രണ്ട് പേര്‍ ചേര്‍ന്ന് നായയെ സ്കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്നു. നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും ആദ്യമൊന്നും ഇവര്‍ വണ്ടി നിര്‍ത്താന്‍ തയ്യാറായില്ല. കൂടുതല്‍ പേര്‍ എത്തിയതോടെ ഇരുവരും വണ്ടി നിര്‍ത്തിയതിന് ശേഷം നായയെ മോചിപ്പിച്ചു.

ഉമര്‍ എടക്കര എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് സംഭവം പുറത്തെത്തിയത്. ഉമറാണ് ആദ്യം വണ്ടി പിന്തുടര്‍ന്ന്. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് വിഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ വണ്ടി കൂടുതല്‍ സ്പീഡില്‍ ഓടിക്കുകയാണ് അവര്‍ ചെയ്തത്. അവശനായ നായ ഓടാന്‍ കഴിയാതെ റോഡിലൂടെ ഇഴയുന്നതും വിഡിയോയില്‍ വ്യക്തമാകുന്നുണ്ട്. നായയുടെ കാലിന് പരുക്കുള്ളതായും ദൃശ്യങ്ങളില്‍ കാണാം.

നായയുടെ ഉടമസ്ഥാനാണ് താനെന്ന് കെട്ടിവലിച്ചുകൊണ്ട് പോയയാള്‍ അവകാശപ്പെട്ടു. പിന്തുടര്‍ന്ന് എത്തിയവര്‍ക്ക് നേരെ കയര്‍ക്കുകയായിരുന്നു ഇയാള്‍. ഒടുവില്‍ നിരവധി പേര്‍ എത്തിയപ്പോളാണ് നായയുടെ കെട്ടഴിക്കാന്‍ പോലും തയാറായത്.

Read More: ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച് കൊടുംക്രൂരത; വീഡിയോ

കഴിഞ്ഞ ഡിസംബറില്‍ സമാനമായ സംഭവം കൊച്ചി നെടുമ്പാശേരി അത്താണിക്ക് സമീപം നടന്നിരുന്നു. ടാക്സി ഡ്രൈവര്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് കെട്ടിവലിക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധവും ഉയര്‍ന്നിരുന്നു. അന്ന് തന്നെ പൊലീസ് കാര്‍ ഡ്രൈവറെ അറസ്റ്റും ചെയ്തു.

സമൂഹമാധ്യമത്തിലൂടെ യുവാവ് പങ്കുവെച്ച വിഡിയോ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്. നായ തളര്‍ന്ന് പോയിട്ടും ഡ്രൈവര്‍ കാര്‍ നിര്‍ത്താന്‍ തയാറായിരുന്നില്ല.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Pet dog dragged by the owner in malappuram

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com