scorecardresearch

"കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു..."; പാർട്ട് ടൈം ജീവനക്കാരന് പെരുവന്താനം പൊലീസിന്റെ സർപ്രൈസ്; വീഡിയോ

സി.ഐ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് കേക്കുമുറിക്കുന്നതാണ് ഹൃദയസ്പർശിയായ വീഡിയോയിലുള്ളത്

സി.ഐ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് കേക്കുമുറിക്കുന്നതാണ് ഹൃദയസ്പർശിയായ വീഡിയോയിലുള്ളത്

author-image
Trends Desk
New Update
peruvanthanam police viral video

ചിത്രം: ഇൻസ്റ്റഗ്രാം

പൊലീസ് സ്റ്റേഷൻ എന്നു കേൾക്കുമ്പോൾ സാധാരണക്കാരുടെ ഉള്ളിൽ ചെറിയൊരു ഭയമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, സ്റ്റേഷൻ മുറ്റത്ത് സ്നേഹത്തിന്റെ മധുരം വിളമ്പിയ പെരുവന്താനം സ്റ്റേഷനിലെ പൊലീസുകാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്. സ്റ്റേഷനിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുന്ന ജീവിനക്കാരന്റെ ജന്മദിനമാണ് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് അവിസ്മരണീയമാക്കിയത്.

Advertisment

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ തുടക്കം തികച്ചും നാടകീയമായിരുന്നു. ജീവനക്കാരനെ പെട്ടെന്ന് ഉദ്യോഗസ്ഥർ സ്റ്റേഷന്റെ മെയിൻ ഹാളിലേക്ക് വിളിച്ചുവരുത്തുന്നു. എന്തിനെന്നറിയാതെ പകച്ചുനിൽക്കുന്ന അദ്ദേഹത്തോട്, ഗൗരവഭാവത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ എന്നു ചോദിക്കുന്നു. 

Also Read: കൊടുമൺ പോറ്റിയായി മോഹൻലാൽ, ഒപ്പം ആസിഫും; ഇനി മറ്റൊരു മുഖം അത്ര എളുപ്പം അല്ലെന്ന് ആരാധകർ; വീഡിയോ

തുടർന്ന് സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥർ ചേർന്ന് ജന്മദിനത്തെ കുറിച്ച് ചോദിക്കുന്നതും കേക്കുമുറിക്കുന്നതുമാണ് ഹൃദയസ്പർശിയായ വീഡിയോയിലുള്ളത്. 'ഇടുക്കി പൊലീസ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. "ഔദ്യോഗിക തിരക്കുകൾക്കിടയിലും തങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരുടെ സന്തോഷങ്ങളിൽ പങ്കുചേരാൻ പെരുവന്താനം പൊലീസ് മറന്നില്ല. സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പർ ആയ പ്രകാശന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ നൽകിയ സ്നേഹസമ്മാനം," എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Also Read: ശ്രീനിവാസൻ പറഞ്ഞതൊന്നും തള്ളായിരുന്നില്ല; ഓർമ്മയുണ്ടോ എം.എ ധവാനെ?

അഞ്ചു ലക്ഷത്തിലധികം കാഴ്ചകൾ നേടിയ വീഡിയോയിൽ നിരവധി ആളുകളാണ് പൊലീസ് ഉദ്യോഗസ്ഥരെ പ്രശംസിച്ച് കമന്റുമായത്തുന്നത്. "ഇതൊക്കെ ആണ് പൊലീസ്" എന്നാണ് പോസ്റ്റിൽ ഒരാൾ കുറിച്ചത്. "നിങ്ങളെ പോലെ കുറെ നല്ല വ്യക്തികൾ കേരള പൊലീസിൽ ഉണ്ടാലോ എന്നുള്ളത് ആണ് സന്തോഷം", "മനസ്സിൽ വല്ലാത്തൊരു കുളിർമ", "ഇതാണ് ഞങ്ങൾ സ്വപ്നം കണ്ട കേരള പൊലീസ്", "കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു" എന്നിങ്ങനെയാണ് പോസ്റ്റിലെ കമന്റുകളിൽ ചിലത്.

Read More: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

Viral Video Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: