Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

മച്ചാനേ, ഇത് പോരെ? എന്ന് നൈസൽ; ‘പെർഫെക്ട് ഓകെ’ എന്ന് ആരാധകർ

‘പെർഫെക്ട് ഒകെ ഡാൻസ്’ എന്ന വീഡിയോയിലാണ് നൈസൽ വീണ്ടും എത്തുന്നത്

Perfect Ok Dance, Kp Naisal Perfect Ok Song, Perfect OK Original and Remix Videos, Perfect OK Original and Remix, Perfect OK Original, Perfect OK Remix, Perfect OK New Video, Perfect ok, അത് പോരെ അളിയാ, പെർഫെക്ട് ഒകെ, അറ്റിറ്റാസ് അറ്റക്കൂൺ, നൈസൽ, ജൈസൽ, ie malayalam

“പെർഫെക്ട് ഒകെ” എന്ന ഡയലോഗിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തനായ വ്യക്തിയാണ് നൈസൽ ബാബു. നൈസലിന്റെ “പെർഫെക്ട് ഒകെ” എന്ന ഡയലോഗ് പിന്നീട് റീമിക്സ് ചെയ്ത് ഒരു പാട്ടുപോലെ മാറ്റിയും സോഷ്യൽ മീഡിയയിൽ വൈറലായി. ഇപ്പോഴിത് “പെർഫെക്ട് ഒകെ”പാട്ടിന് ഡാൻസ് ചെയ്യുന്ന നൈസലിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

അശ്വിന്‍ ഭാസ്‌കറെന്ന യുവസംഗീതജ്ഞനാണ് ഡയലോഗ് റീമിക്‌സ് ചെയ്ത് പാട്ടാക്കിയത്. ഇപ്പോൾ വെറൈറ്റി മീഡിയ എന്ന യൂറ്റ്യൂബ് ചാനലാണ് ഇത് ഒരു വീഡിയോ സോങ്ങ് ആയി ഇറക്കിയത്.

‘പെർഫെക്ട് ഒകെ ഡാൻസ്’ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്. പ്രജിൻ പ്രതാപ് കൊറിയോഗ്രാഫിയും ശരത് ആലിൻതറ കാമറയും കൈകാര്യം ചെയ്തിരിക്കുന്നു.

കോവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന സുഹൃത്തിന് ആത്മവിശ്വാസം പകരുന്നതിനായി നൈസൽ അയച്ച ഒരു സെൽഫി വീഡിയോ ആണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയത്. ഐസൊലേഷനിൽ കഴിയുമ്പോൾ കൃത്യമായി ഭക്ഷണവും മരുന്നുമെല്ലാം ലഭിക്കുമെന്ന് പറഞ്ഞ് നൈസൽ ആശ്വസിപ്പിക്കുന്നതാണ് വീഡോയോയിലുള്ളത്.

ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. വീഡിയോയിൽ നൈസൽ പറഞ്ഞ പെർഫെക്ട് ഒകെ എന്ന വാക്കും മറ്റു ഡയലോഗുകളും എല്ലാം പിന്നീട് ട്രെൻഡ് ആയി മാറുകയും ചെയ്തു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Perfect ok dance and perfect ok original and remix videos of kp naisal

Next Story
നിർമ്മല സീതാരാമന്റെ ആരായിട്ടു വരും ..?; മീനാക്ഷിയെ ട്രോളി ആരാധകര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com