Latest News

വെള്ളപ്പൊക്കം വന്നാൽ എന്തു ചെയ്യും?, ഇതാ രസകരമായൊരു വീഡിയോ

പലയിടങ്ങളിൽ നിന്നും മഴക്കെടുതികളുടെ വാർത്തകൾ പുറത്തുവരുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രസകരമായ ഒരു വീഡിയോയാണ്

facebook, viral video, kerala, tamilnadu, kanyakumari, flood, heavy rain, viral video, വെള്ളപ്പൊക്കം, ie malayalam

കഴിഞ്ഞ കുറച്ചു ദിവസമായി മഴ തിമിർത്തു പെയ്യുകയാണ്. തുടരെയുണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ കേരളത്തെയും തമിഴ്നാടിനെയുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ മഴയിൽ മുക്കിയിരുന്നു. പല സ്ഥലങ്ങളിലും കനത്ത മഴ വെള്ളപ്പൊക്കത്തിന് വരെ കാരണമായി. സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്നും മഴക്കെടുതികളുടെ വാർത്തകൾ പുറത്തുവരുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രസകരമായ ഒരു വീഡിയോയാണ്.

വെള്ളത്തിൽ മുങ്ങിയ പാലത്തിൽ നിന്നും അടുത്ത പറമ്പിലേക്ക് ചാടുന്ന കുട്ടികൾ, ശക്തമായി ഒഴുകി വരുന്ന വെള്ളത്തിൽ അതെ വേഗതയിൽ ഒഴുകി വരുന്ന പെൺകുട്ടികൾ ഉൾപ്പടെയുള്ളവർ, മുട്ടിനുമേൽ വെള്ളം കേറിയ വീടിനുള്ളിൽ കസേരയിൽ കേറി വെള്ളത്തിലേക്ക് ചാടുന്ന ഗൃഹനാഥൻ ഇതൊക്കെയാണ് വീഡിയോയിലെ കാഴ്ച. വീഡിയോ കാണുമ്പോൾ വേണമെങ്കിൽ നിങ്ങൾ സ്വയം ഓർത്തു പോകും. ഇങ്ങനൊരു വെള്ളപ്പൊക്കം വന്നാൽ നിങ്ങൾ എന്തുചെയ്യുമെന്ന്.

ഫെയ്‌സ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഓക്കേ പ്രചരിക്കുന്ന വീഡിയോ കന്യാകുമാരിയിൽ നിന്നുള്ളതാനെന്ന പറയപ്പെടുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് വ്യക്തതയില്ല. വീഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയ നൽകുന്നത്. 2018ലെ പ്രളയം കണ്ടവർക്ക് ഇതൊക്കെ എന്തെന്നും എപ്പോഴും എപ്പോഴും വെള്ളപ്പൊക്കം വന്നാൽ ആർക്കായാലും പേടി പോകില്ലേ എന്നുമാണ് ചിലർ പറയുന്നത്.

ഏത് പ്രതിസന്ധിയിലും ഇങ്ങനെ ആഘോഷമാക്കാനുള്ള സാധ്യത കണ്ടെത്തണം എന്നാണ് ചിലരുടെ അഭിപ്രായം. ചിലർക്ക് ഇത് തമാശയാണെന്നും മറ്റുള്ളവർക്ക് ഇത് കരച്ചിലുമാണ് എന്ന തരത്തിലുള്ള കമന്റുകളും കാണാം. ഇത്തരം പ്രവർത്തികൾ അപകടമാണ് എന്നും പലരും വീഡിയോക്ക് കമന്റ് ചെയ്യുന്നുണ്ട്.

Also Read: ആദ്യം ഫൊട്ടോയെടുത്തു, പിന്നെ അനുഗ്രഹം തേടി, അതുകഴിഞ്ഞ് ഭണ്ഡാരപ്പെട്ടിയുമായി സ്ഥലം വിട്ടു; വൈറലായി കള്ളൻ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: People enjoying in flood water viral video

Next Story
ആദ്യം ഫൊട്ടോയെടുത്തു, പിന്നെ അനുഗ്രഹം തേടി, അതുകഴിഞ്ഞ് ഭണ്ഡാരപ്പെട്ടിയുമായി സ്ഥലം വിട്ടു; വൈറലായി കള്ളൻthief takes bless from god before stealing, man steals temple donation box, thane robber take blessing from god before stealing, viral video, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com