കൊറോണ വൈറസ് പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ മ്യൂസിയങ്ങളും മൃഗശാലകളും അടച്ചിട്ടിരിക്കുകയാണ്. ചിക്കാഗോയിൽ അടച്ച അക്വേറിയത്തിൽനിന്നുള്ളൊരു വീഡിയോ ട്വിറ്ററിൽ വൈറലാവുകയാണ്. സന്ദർശകരെ വിലക്കിയ അക്വേറിയത്തിനുളളിലൂടെ രണ്ടു പെൻഗ്വിനുകൾ ചുറ്റിക്കറങ്ങുന്ന വീഡിയോയാണിത്.

Read Also: ‘ഗോ കൊറോണ ഗോ’യുടെ ഹരീഷ് ശിവരാമകൃഷ്ണൻ സ്റ്റൈൽ

അക്വേറിയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളത്. എഡ്വേർഡും ആനിയും പേരുളള പെൻഗ്വിനുകളാണ് വീണു കിട്ടിയ അവധിക്കാലം ആഘോഷമാക്കിയത്. 4.5 മില്യൻ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

അക്വേറിയത്തിനകത്തെ വിവിധ ഇടങ്ങൾ സന്ദർശിക്കുന്ന പെൻഗ്വിനുകളുടെ മറ്റു രണ്ടു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7,980 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. ചൈനയിൽ മരണസംഖ്യ 3,237 ആയി. ഇറ്റലിയിൽ മരണസംഖ്യ ക്രമാതീതമായി ഉയരുന്നു. ഇതുവരെ കൊറോണ ബാധിച്ച് ഇറ്റലിയിൽ 2,503 പേർ മരിച്ചു. ഇന്നലെ മാത്രം 345 പേർ മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook