അവള്‍ക്കൊപ്പം എപ്പോഴുമുള്ളത് ആരാണെന്നോ?; കുഞ്ഞിന്റെ വിശേഷങ്ങളുമായി പേളി

‘എന്റെ സണ്‍ഷൈന്‍’ എന്നാണ് പേളി മകളെ വിശേഷിപ്പിച്ചിരിക്കുന്നത്

Pearle Maany, Pearle Maany daughter, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video

കേരളം, പ്രത്യേകിച്ച് മലയാളം സോഷ്യല്‍ മീഡിയ, ഏറെ ആഘോഷമാക്കിയ ഒന്നാണ് ബിഗ്‌ ബോസ് മലയാളം (മുന്‍) താരങ്ങളായ പേളി മാണി-ശ്രീനീഷ് അരവിന്ദ് എന്നിവരുടെ ഒന്നിക്കലും അവരുടെ മകളുടെ ജനനവും.  ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയില്‍ സജീവ സാന്നിധ്യമായ ഇരുവരും, ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓരോ ഘട്ടവും തങ്ങളുടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

പേളിഷ് എന്ന് സോഷ്യല്‍ മീഡിയ ലോകം സ്നേഹപൂര്‍വ്വം വിളിക്കുന്ന ഈ ദമ്പതികള്‍ക്ക് നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യകുഞ്ഞുണ്ടായത്.  മകള്‍ എത്തിയ വിവരം ശ്രീനീഷ് അറിയിച്ച് അധികം വൈകാതെ തന്നെ മകളും പേളിയും ചേര്‍ന്ന ഒരു ചിത്രം പേളി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു.  അമ്മയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന കുഞ്ഞുമാലാഖയെ ആണ് അന്ന് കാണാന്‍ കഴിഞ്ഞത്.

ഇന്നിപ്പോള്‍ വീണ്ടും മകളുടെ ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് പേളി. മകളും അവള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന ആളും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്‌. ‘എന്റെ സണ്‍ഷൈന്‍’ എന്നാണ് പേളി മകളെ വിശേഷിപ്പിച്ചിരിക്കുന്നത്. മകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന അവളുടെ ഒരു ടെഡി ബെയറിന്റെ ചിത്രവുമുണ്ട്.

Read Here: എങ്ങനെ പോസ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്ക്; നിലയുടെ പേരിടല്‍ വിശേഷങ്ങള്‍, വീഡിയോ

Pearle Maaney, Pearle Maany daughter, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video
Photo. Pearle Maaney/Instagram
Pearle Maany, Pearle Maany daughter, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video
Photo. Pearle Maaney/Instagram

Read Here: ചിത്രം ഇപ്പോൾ പോസ്റ്റ് ചെയ്യേണ്ടെന്ന് എല്ലാവരും പറഞ്ഞു; ഇതാണ് പേളിഷിന്റെ മാലാഖ 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാലാഖക്കുട്ടി എത്തിയ സന്തോഷത്തിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Pearle maany shares adorable photo of new born daughter

Next Story
തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാമെന്ന് മൊബൈൽ ആപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് തരൂർbjp hate speech, ബിജെപി വിദ്വേഷ പ്രസംഗം, bjp facebook, ബിജെപി ഫേസ്ബുക്ക്, wall street journal, വാള്‍സ്ട്രീറ്റ് ജേണല്‍, വാള്‍സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തല്‍, Facebook hate speech rules, ഫേസ്ബുക്ക് വിദ്വേഷ പ്രസംഗ നിയമങ്ങള്‍, facebook politics,ഫേസ്ബുക്ക് രാഷ്ട്രീയം, shashi tharoor, ശശി തരൂര്‍, Parliamentary Standing Committee on Information Technology, ഐടി പാര്‍ലമെന്ററി കമ്മിറ്റി, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com