scorecardresearch

കപ്പലണ്ടി മിട്ടായി ഇഷ്ടമാണോ? ഇത് കണ്ടാൽ പിന്നെ കഴിക്കില്ല

ഊണിനു ശേഷം ഒരു കടല മിട്ടായി കഴിക്കുക എന്നത് പലരുടെയും പതിവാണ്

ഊണിനു ശേഷം ഒരു കടല മിട്ടായി കഴിക്കുക എന്നത് പലരുടെയും പതിവാണ്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Peanut Chikki Video

കപ്പലണ്ടി മിട്ടായി ഇഷ്ടമാണോ? ഇത് കണ്ടാൽ പിന്നെ കഴിക്കില്ല

കപ്പലണ്ടി മിട്ടായി അല്ലെങ്കിൽ കടല മിട്ടായി നമ്മുടെ എല്ലാം പ്രിയപ്പെട്ട ഒന്നാണ്. ഊണിനു ശേഷം ഒരു കടല മിട്ടായി കഴിക്കുക എന്നത് പലരുടെയും പതിവാണ്. പോഷക സമൃദ്ധവുമാണ് ഈ മധുരപലഹാരം ഉണ്ടാകാൻ എളുപ്പവുമാണ്. എങ്കിലും സൂപ്പർമാർക്കറ്റുകളും ചെറിയ കടകളിലും ധാരാളമായി കിട്ടുന്നത് കൊണ്ട് ഇത് ഉണ്ടാക്കാൻ നമ്മൾ മിനക്കെടാറില്ല.

Advertisment

ചിക്കി എന്ന് നോർത്ത് ഇന്ത്യക്കാർ വിളിക്കുന്ന ഈ വിഭവം മഹാരാഷ്ട്രയിൽ ഏറെ പ്രസിദ്ധമാണ്. ലോണാവാലയിലെ ചിക്കി എന്നത് വളരെ സ്വാദിഷ്ടവുമായ ഒന്നാണ്, അതിന്റെ വിവിധ ഫ്ലേവറുകളും ലഭ്യമാണ്. ചിക്കി ഉണ്ടാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ടൈൽ ഇട്ട തറയിലാണ് ചിക്കി പരത്തുന്നത്. കപ്പലണ്ടി ശർക്കര ചേർത്ത് പരുവപ്പെടുത്തി ശേഷം തറയിൽ ഒഴിക്കുന്നു. തുടർന്നു അതിലേക്ക് ഒരു ഷേപ്പ് ചെയ്യാനായുള്ള ഒരു മോൾഡ് വച്ച് കട്ട് ചെയ്തു എടുക്കുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുക.

ഇത് ചെയ്യുന്ന തൊഴിലാളികൾ ചവിട്ടുന്ന തറയിലേക്കാണ് ചിക്കി പരത്താനായി വയ്ക്കുന്നത് എന്നതാണ് ഇതിനെ 'ഗ്രോസ്' ആക്കുന്നത്. ഇത് എവിടെ നിന്നുള്ളതാണ് എന്ന് വ്യക്തമല്ല.

Advertisment
Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: