മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ എഴുത്തുകാരില്‍ ഒരാളാണ് ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് ‘ദി ആല്‍കെമിസ്റ്റ്’. 1988 ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി മലയാളം ഉള്‍പ്പടെ എഴുപതിലധികം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇഷ്ട നോവലിനെ വിഷുക്കണിയില്‍ വച്ച് എഴുത്തുകാരനോടുള്ള ആരാധനയും അംഗീകാരവും അറിയിക്കുകയാണ് ബ്രിട്ടനിലെ ഒരു മലയാളി കുടുംബം ചെയ്തത്. അതിന്റെ ഒരു ചിത്രം കേരളത്തിലുള്ള അവരുടെ ഒരു ബന്ധു ട്വിറ്റെറില്‍ പോസ്റ്റ്‌ ചെയ്ത്, ഒപ്പം പൗലോ കൊയ്‌ലോയെ ടാഗ് ചെയ്യുകയും കൂടി ചെയ്തപ്പോള്‍ എഴുത്തുകാരന്‍ നന്ദി അറിയിച്ചു രംഗത്ത് വന്നു.

“ബ്രിട്ടനിലുള്ള എന്‍റെ ചേട്ടത്തി വര്‍ഷാരംഭത്തില്‍ വിഷുക്കണി കാഴ്ച ഒരുക്കിയപ്പോള്‍, ജ്ഞാനത്തിനെ പ്രതിനിധീകരിച്ചു കണിയില്‍ വയ്ക്കാന്‍ തീരുമാനിച്ചത് പൗലോ കൊയ്‌ലോയെയാണ്,” വര്‍ഷാ ദാസ് കുറിച്ചു. വര്‍ഷയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട പൗലോ കൊയ്‌ലോ ട്വിറ്റെറില്‍ തന്നെ നന്ദി അറിയിക്കുകയും ചെയ്തു.

‘ദി പിൽഗ്രിമേജ്,’ ‘ദി വാൽക്കൈറീസ്,’ ‘ആൽകെമിസ്റ്റ്,’ ‘ബ്രിഡ,’ ‘ബൈ ദി റിവർ പീഡ്രാ ഐ സാറ്റ് ഡൊവ്ൺ & വെപ്റ്റ്,’ ‘ദി ഫിഫ്ത് മൗൺടൈൻ,’ ‘മാനുവൽ ഓഫ് ദി വാരിയർ ഓഫ് ലൈറ്റ്,’ ‘വെറോണിക്ക ഡിസൈഡ്സ് റ്റു ഡൈ,’ ‘ദി ഡെവിൾ & മിസ് പ്രിം,’ ‘ഇലവൻ മിനുറ്റ്സ്,’ ‘ദി സഹീർ,’
‘ലൈക് ദി ഫ്ലോയിങ്ങ് റിവർ,’ ‘ദി വിച്ച് ഓഫ് പോർട്ടൊബെല്ലോ,’ ‘ദ വിന്നർ സ്റ്റാൻഡ്സ് എലോൺ,’ ‘ദി ആലെഫ്,’ ‘മാനുസ്ക്രിപ്റ്റ് ഫൗണ്ട് ഇൻ ആക്ര,’ തുടങ്ങിയവയാണ് പൗലോ കൊയ്‌ലോയുടെ പ്രധാനകൃതികള്‍.

Read Here: പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മേജർ ബാലയും മീനാക്ഷിയും; ‘കണ്ടുകൊണ്ടേൻ’ ഓർമകളിൽ രാജീവ് മേനോൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook