ജില്ലാ കലക്ടര്‍മാര്‍ കൈയ്യടി വാങ്ങുന്ന കാലമാണിപ്പോള്‍. കേരളത്തില്‍ പ്രളയ കാലത്ത് തങ്ങളുടെ ആത്മാർത്ഥമായ പ്രവര്‍ത്തനം കൊണ്ട് തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമയും തിരുവനന്തപുരം കലക്ടര്‍ കെ.വാസുകിയും ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയവരാണ്. ഇപ്പോഴിതാ ആ പട്ടികയിലേക്ക് പുതിയൊരു പേര് കൂടി. പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹാണ് കേരളത്തിന്റെ പുതിയ ഹീറോ.

പ്രളയബാധിതരായ ആളുകളുടെ വീടുകളില്‍ ആവശ്യമായ സഹായങ്ങളെത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ വില്ലേജ് ഓഫീസറെ കലക്ടര്‍ പരസ്യമായി ശാസിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൈയ്യടികളോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇത് ഷെയര്‍ ചെയ്യപ്പെടുന്നത്. ആര്‍ക്കെല്ലാമാണ് സഹായ കിറ്റ് എത്തിക്കേണ്ടതെന്ന് കലക്ടര്‍ ചോദിക്കുമ്പോള്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് വില്ലേജ് ഓഫീസര്‍.

ഒടുവില്‍ കലക്ടറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വില്ലേജ് ഓഫീസര്‍ നില്‍ക്കുകയും വീഴ്ച പറ്റിയെന്ന് സമ്മതിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ കലക്ടര്‍ കടുത്ത ഭാഷയില്‍ ഓഫീസറെ ശാസിക്കുന്നുണ്ട്.

‘നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി? എന്തുവാണ് പണി? ഈ വില്ലേജിലെ മൊത്തം കാര്യങ്ങള്‍ അന്വേഷിക്കലല്ലേ ജോലി? ഒന്നും അറിയാതെ എന്തോന്നാ ഇവിടെ ചെയ്‌തോണ്ടിരിക്കുന്നത് രാവിലെ മുതല്‍? ആകെ 84 ആളുകളല്ലേ ഉള്ളൂ? ഈ ജില്ലയിലുള്ള 45000 ആളുകളുടെ കാര്യം ഞാന്‍ പറയാമല്ലോ,’ എന്നാണ് കലക്ടര്‍ വില്ലേജ് ഓഫീസറോട് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ