scorecardresearch

പൈസാ വസൂല്‍; ചന്ദ്രയാന്‍ 3 കുതിച്ചുയരുന്ന വിമാന ദൃശ്യങ്ങള്‍, വൈറല്‍

ചെന്നൈ-ധാക്ക ഇന്‍ഡിഗൊ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്

ചെന്നൈ-ധാക്ക ഇന്‍ഡിഗൊ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്

author-image
Trends Desk
New Update
Chandrayan 3 | Viral Video | News

ചന്ദ്രയാന്‍ 3-ന്റെ ആകാശദൃശ്യങ്ങള്‍

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-നാണ് ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ചത്. രാജ്യത്തിന്റെ അങ്ങളമിങ്ങോളമുള്ള ജനങ്ങള്‍ ടിവിയിലൂടെ ദൗത്യം കണ്ടപ്പോള്‍, ചിലര്‍ക്ക് 'ബിഗ് ടിക്കറ്റില്‍' ചരിത്ര നിമിഷം ആസ്വദിക്കാനായി.

Advertisment

ചന്ദ്രയാന്‍-3 പറന്നുയരുന്ന വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെന്നൈ-ധാക്ക ഇന്‍ഡിഗൊ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിന്റെ മുന്‍ പ്രസിഡന്റ് ഡോ. പി വി വെങ്കിടകൃഷ്ണനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. 23,000-ലധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇതാണ് പൈസാ വസൂല്‍ വിമാനയാത്രയെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Advertisment

2019-ലെ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ തുടർച്ചയാണ് ചന്ദ്രയാന്‍-3. ലാൻഡറിനും റോവറിനും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിയാതെ വന്നതിനെത്തുടർന്ന് ഭാഗികമായി പരാജയപ്പെട്ടിരുന്നു. ഇത് മറിക്കടക്കുകയാണ് ചന്ദ്രയാൻ-3ന്റെ ലക്ഷ്യം.

വിജയകരമായ സോഫ്റ്റ് ലാൻഡിങ് അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റും. 2019-ൽ ഇസ്രായേലിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ദൗത്യങ്ങൾ ക്രാഷ്-ലാൻഡ് ചെയ്യുകയായിരുന്നു. ജപ്പാനിൽ നിന്നുള്ള ലാൻഡർ-റോവറും യുഎഇയിൽ നിന്നുള്ള റോവറും വഹിക്കുന്ന ബഹിരാകാശ പേടകം 2022-ൽ പരാജയപ്പെടുകയും ചെയ്തതിനു ശേഷം ഈ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.

Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: