scorecardresearch

ഇതാ മലയാളത്തിന്റെ ‘പസൂരി’ മാജിക്; തരംഗമായി ‘റാസിക്ക് സഹോദരങ്ങള്‍’

ഗായികയും യൂട്യൂബറുമായ ഡാന റാസിക്, സഹോദരങ്ങളായ തൂബ റാസിക്, മുഹമ്മദ് ദുറ റാസിക് എന്നിവര്‍ ചേര്‍ന്നാണു തരംഗമായി മാറിയ കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്

Pasuri song, Pasuri song Kerala cover version, Pasuri Dana Razik

ഭാഷയുടെയും രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ ദേദിച്ചുകൊണ്ടുകൊണ്ട് ജനഹൃദയങ്ങളില്‍ പരക്കുകയാണ് ‘പസൂരി’. കോക്ക് സ്റ്റുഡിയോ പാകിസ്ഥാന്‍ പുറത്തിറക്കിയ ഈ വൈറല്‍ ഹിറ്റ് ഇന്ത്യയിലെ സംഗീത പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനം നേടിക്കഴിഞ്ഞു. ഒറിജിനല്‍ പസൂരിയെ പോലെ വിവിധ കവര്‍ വേര്‍ഷനുകള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇക്കൂട്ടത്തില്‍ വലിയ ശ്രദ്ധനേടുകയാണു മൂന്നു മലയാളി സഹോദരങ്ങളുടെ മനോഹരമായ അവതരണം.

ഗായികയും യൂട്യൂബറുമായ ഡാന റാസിക് (19), സഹോദരങ്ങളായ തൂബ റാസിക് (25), മുഹമ്മദ് ദുറ റാസിക് (17) എന്നിവര്‍ ചേര്‍ന്നാണു പാകിസ്ഥാന്‍ ഗായകരായ ഷെ ഗില്ലിന്റെയും അലി സേത്തിയുടെയും ഹിറ്റ് ഡ്യുയറ്റിന്റെ കവർ പതിപ്പ് പാടിയിരിക്കുന്നത്. ശബ്ദത്തിലും ഭാവത്തിലുമെന്നപോലെ ചിത്രീകരണത്തിലും മികച്ചുനില്‍ക്കുന്ന ഈ ‘തലശേരി വേര്‍ഷന്‍’ വലിയ സ്വീകാര്യതയാണു നേടുന്നത്.

പെപ്പി പോപ്പ് ബീറ്റുകളുള്ള നാടോടി ഈണങ്ങളുടെ മനോഹരമായ മിശ്രണമായ ഒറിജിനല്‍ ഗാനം പോലെ മനോഹരമാണ് മലയാളി വേര്‍ഷനും. കോഴിക്കോട്ടെ കാലിഗ്രാഫി ആര്‍ട്ട് ഗാലറിയായ കഗ്രാര്‍ട്ടിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ഗാനം ഇന്ത്യയില്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാണ്.

പസൂരി ആദ്യം കേട്ടതു മുതല്‍ തങ്ങള്‍ക്ക് ഇഷ്ടമായിരുന്നുവെന്നും കവര്‍ പാടാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും സഹോദരങ്ങളിലൊരായ തൂബ ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. ”ഇത് വളരെ മോശമാക്കാന്‍ ദുറ പ്രത്യേകം ആഗ്രഹിച്ചിരുന്നു,” തൂബ തമാശയായി പറഞ്ഞു.

”മൂത്ത സഹോദരിയെയും വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവള്‍ അബുദാബിയിലായതിനാല്‍ കാത്തിരിക്കാതെ ഞങ്ങള്‍ മുന്നോട്ടുപോകുകയായിരുന്നു” തുബ കൂട്ടിച്ചേര്‍ത്തു.

ഡാനയുടെ മുന്‍ വീഡിയോകളും കേരളത്തില്‍ തരംഗമായിരുന്നു. എന്നാല്‍ പസൂരി വേര്‍ഷന്‍ അതിലും വളരെ വലിയ പ്രശസ്തിയാണു നല്‍കിയിരിക്കുന്നത്. ഡാനയ്ക്കു മാത്രമല്ല സഹോദരങ്ങള്‍ക്കെല്ലാം.

”ഇത് അക്ഷരാര്‍ത്ഥത്തില്‍ വളരെ വലുതാണ്. വീഡിയോഗ്രാഫി അതിനെ മികച്ചതാക്കിയ ഒന്നാണ്. ഞങ്ങളുടെ കുടുംബങ്ങള്‍, എന്റെ ഓഫീസ്, ഡാനയുടെ കോളേജ്, ദുറയുടെ സ്‌കൂള്‍ എന്നിങ്ങനെ എല്ലാവരും വളരെ സന്തോഷത്തിലാണ്,” തൂബ പറഞ്ഞു.

പാട്ടിന്റെ നൂറുകണക്കിന് കവറുകളും അവതരണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ‘റാസിക് പതിപ്പി’നെ മികച്ച പസൂരി കവര്‍ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ 4.5 ലക്ഷം വ്യൂ ആണ് ഈ വീഡിയോ നേടിയിരിക്കുന്നത്.

Also Read: ഈ എലിക്കുഞ്ഞന്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കും; കണ്ടെത്തേണ്ടത് 20 സെക്കന്‍ഡില്‍

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Pasoori kerala siblings cover dana razik