scorecardresearch

ആരാധകക്കൂട്ടം ആര്‍ത്തിരമ്പി: മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം

സിനിമ ഒരു ആവിഷ്കാരസ്വാതന്ത്ര്യം ഉള്ള കലയാണെന്നും അത് കൊണ്ട് തന്നെ സിനിമയെ അങ്ങനെ കണ്ടാൽ മതിയെന്നും ആരാധകര്‍

സിനിമ ഒരു ആവിഷ്കാരസ്വാതന്ത്ര്യം ഉള്ള കലയാണെന്നും അത് കൊണ്ട് തന്നെ സിനിമയെ അങ്ങനെ കണ്ടാൽ മതിയെന്നും ആരാധകര്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വിവാദങ്ങള്‍ക്ക് പുറകേയില്ല, പാര്‍വതിയെ ആശ്വസിപ്പിച്ചു : മമ്മൂട്ടി

മമ്മൂട്ടിയെയും മമ്മൂട്ടി ചിത്രം കസബയെയും അതിലെ സംഭാഷണങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആക്രമണം. മമ്മൂട്ടിയുടേത് അടക്കമുളള നിരവധി ആരാധകര്‍ നടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലും ട്വിറ്ററിലും ഭീഷണികളും തെറിവിളികളും ഉയര്‍ത്തി രംഗത്തെത്തി. സിനിമ ഒരു ആവിഷ്കാരസ്വാതന്ത്ര്യം ഉള്ള കലയാണെന്നും അതുകൊണ്ട് തന്നെ സിനിമയെ അങ്ങനെ കണ്ടാൽ മതിയെന്നും ഭൂരിഭാഗം പേരും പോസ്റ്റ് ചെയ്തു.

Advertisment

'ഏതേലും ഒരു സിനിമയുടെ പേരിൽ മലയാളികൾക്ക് എന്നെന്നും ഓർമ്മിക്കത്തക്ക വിധമുള്ള അവിസ്മരണീയ കഥാപാത്രങ്ങൾ ചെയ്‌ത ഒരു മഹാനടനെയും ഒരു കൂട്ടം ചെറുപ്പക്കാർ ചെയ്ത സിനിമയെ വിമർശിക്കാനും താറടിച്ചു കാട്ടാനും നിനക്കെന്ത് അവകാശം. താങ്കളുടെ സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്ന അതേ സെൻസർ ബോർഡ്‌ തന്നെ ആണ് കസബക്കും പ്രദർശനാനുമതി നൽകിയത്. "രാപ്പകൽ" എന്ന സിനിമയിൽ സ്വന്തം അമ്മ കൂടി അല്ലാഞ്ഞിട്ട് പോലും തന്നെ വളർത്തി വലുതാക്കിയ വളർത്തമ്മയെ ജീവന് തുല്യം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത കൃഷ്ണൻ എന്ന കഥാപാത്രം മമ്മൂക്ക അവിസ്മരണീയമാക്കി. മലയാളികൾ അത് കണ്ടു കരഞ്ഞു. എന്ന് കരുതി മക്കൾ ആരും സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കാതിരുന്നിട്ടില്ല. വൃദ്ധസദനങ്ങളുടെ എണ്ണം കൂടി കൊണ്ടേ ഇരുന്നു. അപ്പൊ തെറ്റ് മമ്മൂക്കേടെ അല്ല. കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ നന്മകൾ മനസിലാകാതെ രാജൻ സകറിയ എന്ന കഥാപാത്രത്തിന്റെ തിന്മകൾ മനസിലാക്കാൻ പോകുന്ന താനും, ഞാനും അടങ്ങുന്ന മലയാളി സമൂഹത്തിന്റെ മനസിലാണ് തെറ്റ് ഉള്ളത് ', ഇതായിരുന്നു ഒരാള്‍ പാര്‍വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ചത്.

പാർവ്വതി എന്ന സിനിമ നടിയുടെ അഭിനയം ഇഷ്ടമാണെന്നും പക്ഷേ യഥാർത്ഥ ജീവിതത്തിൽ താൻ എന്തോ ഒരു ബുദ്ധിജീവി ആണ് എന്ന് കാണിക്കാൻ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ ആണിതെന്നും കമന്റുകള്‍ വന്നു. നേരത്തേ നടി അന്ന രഷ്മ രാജനെതിരേയും സമാനമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പിന്നീട് മാപ്പു പറഞ്ഞാണ് അന്ന രേഷ്മ വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ആദ്യം പേരെടുത്തു പറയാതെയും പിന്നീട് പേരെടുത്തു പറഞ്ഞുമാണ് മമ്മൂട്ടിയേയും കസബയെയും പാർവതി വിമർശിച്ചത്. ചിത്രത്തിന്റെ പേരും ആദ്യം പറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് വേദിയിൽ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ നിർദദ്ദേശപ്രകാരമാണ് പാർവതി പേരു പറഞ്ഞത്. നിർഭാഗ്യവശാൽ എനിക്ക് ആ സിനിമ കാണേണ്ടി വന്നു എന്ന് പറഞ്ഞാണ് പാർവതി ആരംഭിച്ചത്.

Advertisment

ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് പാർവതി പറഞ്ഞു. ഇത്രയും വലിയൊരു പൊസിഷനിൽ ഇരിക്കുന്ന ഒരു നടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ബഹുമാനം നിലനിർത്തി തന്നെയാണ് ഞാൻ പറയുന്നതെന്നും പാർവതി തുറന്നടിച്ചു. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞു.

'മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണ്. ഇതെല്ലാം സെക്സിയും കൂളുമാണെന്ന് അവർ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മൾ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവർത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചർച്ച ചെയ്യാൻ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നു' പാർവതി പറയുന്നു.

രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പൺ ഫോറമിൽ സംസാരിക്കുകയായിരുന്നു പാർവതി. രഞ്ജി പണിക്കരുടെ മകൻ നിധിൻ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത 'കസബ' ഏറെ വിവാദങ്ങൾ സൃഷ്ടിച്ചി‌രുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

Parvathi Trolls Mammootty Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: