scorecardresearch

തത്തയും ഡിജിറ്റലാ, കൂളായി ടച്ച് സ്ക്രീൻ ഉപയോഗിക്കുന്നതു കണ്ടില്ലേ?; വീഡിയോ

ചുണ്ടുപയോഗിച്ച് ടച്ച് സ്ക്രീൻ പ്രവർത്തിപ്പിക്കുന്ന ഈ തത്ത ആരെയും അമ്പരപ്പിക്കും

ചുണ്ടുപയോഗിച്ച് ടച്ച് സ്ക്രീൻ പ്രവർത്തിപ്പിക്കുന്ന ഈ തത്ത ആരെയും അമ്പരപ്പിക്കും

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Social media viral | vial video | parrot using touchscreen video

Parrot using touchscreen

ചീട്ടെടുക്കാനും ഫലം പറയാനും ശബ്ദം അനുകരിക്കാനുമൊക്കെ തത്തകൾ മിടുക്കരാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു തത്തയ്ക്കിഷ്ടം ടച്ച് സ്ക്രീൻ ഡിവൈസുകളാണ്.

Advertisment

കൂളായി ടച്ച് സ്ക്രീൻ ഉപയോഗിക്കുന്നത തത്തയുടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് ബിസിനസ്സുകാരനായ ആനന്ദ് മഹിന്ദ്രയാണ്. തത്ത ചുണ്ടുപയോഗിച്ച് ടച്ച് സ്ക്രീൻ പ്രവർത്തിപ്പിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക.

"തത്തകൾക്ക് ടച്ച് സ്ക്രീൻ അറിയം, അതിലൂടെ മറ്റ് തത്തകളെ കാണുന്നതും ഇഷടമാണ്. തത്തകൾ എല്ലാം അനുകരിക്കുന്നവരാണ്. പക്ഷേ ദയവായി തത്തകളോട് പറയൂ, നിങ്ങൾ ഈ ശീലവും അനുകരിച്ചാൽ മനുഷ്യരെ പോലെ മറ്റൊരു കൂട്ടിൽ അകപ്പെട്ടുപോവും," വീഡിയോ പങ്കുവച്ച് മഹിന്ദ്ര കുറിച്ചു.

Advertisment

രണ്ട് ലക്ഷത്തിലധികം വ്യൂസ് ലഭിച്ച വീഡിയോയ്ക്ക് താഴെ രസകരമായ ധാരാളം കമന്റുകൾ കാണാം. "അപ്പോൾ നിങ്ങൾ പറയുന്നത് തത്തകൾ ട്വിറ്റർ അഡിക്റ്റാകാൻ കുറച്ച് ട്വീറ്റുകൾ മാത്രം അകലമേയുള്ളൂ എന്നാണോ?" എന്നാണ് ഒരാൾ ചോദിക്കുന്നത്. "തത്തകൾക്ക് അനുകരിക്കാനുള്ള അസാധാരണമായ കഴിവുണ്ട്, പക്ഷേ അവ നമ്മുടെ സ്‌ക്രീൻ ആസക്തി അനുകരിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. അവർ തങ്ങളുടേതായ ഒരു വെർച്വൽ കൂട്ടിൽ കുടുങ്ങിപ്പോയേക്കാം," എന്നാണ് മറ്റൊരു കമന്റ്.

ഓക്‌ലൻഡ് സർവ്വകലാശാല 2021ൽ നടത്തിയ പഠനത്തിൽ, ന്യൂസിലാൻഡിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം തത്തകൾക്ക് നാക്കുപയോഗിച്ച് ടച്ച് സ്ക്രീൻ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.

"തത്തകൾക്ക് ചുണ്ടുകൊണ്ട് ടച്ച് സ്ക്രീൻ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. കാരണം നമ്മുടെ നഖം പോലെതന്നെയാണ് അവർക്ക് ചുണ്ടും. അതുകൊണ്ട്തന്നെ തത്തകളെ സ്ക്രീൻ നാക്കുപയോഗിച്ച് നക്കാൻ പഠിപ്പിച്ചു. എളുപ്പത്തിൽ ഇത് പഠിച്ച തത്തകൾ മികച്ച രീതിയിൽ ടച്ച് സ്ക്രീൻ പ്രവർത്തിപ്പിക്കുന്നുണ്ട്," ഓക്‌ലൻഡ് സർവ്വകലാശാലയിലെ പഠനം നടത്തിയ പ്രൊഫസർ പാട്രിക്ക് വുഡ് പറയുന്നു.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: