scorecardresearch

‘മാസ്ക്’ ഊഞ്ഞാലിലാടി തത്ത; ചില്ലിങ് മൂഡിലാണെന്ന് നെറ്റിസണ്‍സ്; വീഡിയോ

വീഡിയോ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് ലക്ഷം പേരാണ് കണ്ടത്

Viral Video

ഊഞ്ഞാലിലാടുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. നേരമ്പോക്കിനും വിശ്രമത്തിനുമായാണ് പ്രധാനമായും എല്ലാവരും പല തരത്തിലുള്ള ഊഞ്ഞാലുകളെ ആശ്രയിക്കുന്നത്. എന്നാല്‍ സ്വന്തമായി ഊഞ്ഞാല്‍ കണ്ടെത്തിയ തത്തയാണ് ഇപ്പോഴത്തെ താരം.

കോവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മാസ്കാണ് തത്ത ഊഞ്ഞാലായി കണ്ടെത്തിയത്. കുറച്ച് നേരം മാത്രമുള്ള വീഡിയോ ക്ലിപ്പ് ഇതിനോടകം തന്നെ നെറ്റിസണ്‍സിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു.

‘നൗ ദിസ് ന്യൂസ്’ എന്ന പ്രൊഫൈലില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഓടുന്ന കാറിലുള്ള മാസ്കിനുള്ളിലാണ് തത്ത കിടന്നാടുന്നത്. ഇടയ്ക്കിടയ്ക്ക് തത്ത തലപൊക്കി നോക്കുന്നതായും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

തത്തയെ വളര്‍ത്തുന്ന സഹരത് പക്മതിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കിഴക്കന്‍ തായ്ലന്‍ഡിലൂടെ യാത്ര ചെയ്യവെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിന്ന് മടുത്തതുകൊണ്ടാകാം പക്ഷി മാസ്കില്‍ കിടന്നതെന്നാണ് പക്മതി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

വീഡിയോ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് ലക്ഷം പേരാണ് കണ്ടത്. തത്ത ചില്ലിങ് മൂഡിലാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. വാരാന്ത്യം വരുന്നതിന്റെ വൈബിലാണ് തത്തയെന്നൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Also Read: നീയാണ് ഭാഗ്യവാന്‍! പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്; വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Parrot relaxing on makeshift hammock viral video