എറണാകുളം: പറവ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തരംഗം സൃഷ്ടിച്ച ഇച്ചാപ്പിയുടേയും ഹസീബിന്റെയും ചിത്രങ്ങൾ വൈറലാകുന്നു. ചെങ്കൊടിയേന്തി ഇരുവരും നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ടോപ് ട്രെൻഡിങ്ങിൽ ഉള്ളത്. സിപിഎം ഫോർട്ട്കൊച്ചി ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് പറവ എന്ന ചിത്രത്തിലെ ഇച്ചാപ്പിയേയും ഹസീബിനേയും അവതരിപ്പിച്ച അമല്‍ഷായും ഗോവിന്ദ പൈയും പങ്കെടുത്തത്.

സിപിഎം ഫോര്‍ട്ട്കൊച്ചി ലോക്കല്‍ സമ്മേളനളത്തിൽ ഈ ബാലതാരങ്ങളെ ആദരിച്ചു. ഇച്ചാപ്പിയായി വേഷമിട്ട അമല്‍ഷായും ഹസീബായി വേഷമിട്ട ഗോവിന്ദ പൈയും തന്നെയാണ് ‘പറവ’യിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥിയാണ് അമല്‍ഷാ. ഗോവിന്ദ് പത്തിലും പഠിക്കുന്നു. താര പ്രഭ ഇല്ലാതെ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ‘പറവ’ അന്‍വര്‍ റഷീദാണ് നിർമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ