‘പറവ’യിലെ ക്ലൈമാക്സ് രംഗം പുനരാവിഷ്കരിച്ച് കൊച്ചിയിലെ പിള്ളേർ; സൗബിന് പിറന്നാൾ സമ്മാനം

എഡിറ്റർ ലിന്റോ കുര്യന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധിപേരാണ് ഇതിനോടകം കണ്ടത്

Parava, Parava Climax fight, Parava Soubin, Shane Nigam fight, Saubin shahir, Kochi Youngsters, soubin soubin birthday, സൗബിൻ ഷഹിർ

മലയാളികളുടെ പ്രിയതാരം സൗബിൻ ഷാഹിറിന്റെ 38-ാം ജന്മദിനമായിരുന്നു ഇന്ന്. നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പിറന്നാൾ കൊച്ചിയിലെ ഒരു കൂട്ടം യുവാക്കൾ ആഘോഷിച്ചത് സൗബിൻ സംവിധാനം ചെയ്ത പറവയിലെ ഒരു രംഗം പുനരാവിഷ്ക്കരിച്ചു കൊണ്ടാണ്.

സൗബിൻ സംവിധായകനായ ആദ്യ ചിത്രം പറവയിലെ ക്ലൈമാക്സ് രംഗമാണ് യുവാക്കൾ പുനരാവിഷ്ക്കരിച്ചത്. സിനിമയിൽ ആ രംഗം ഷൂട്ട് ചെയ്ത തോപ്പുംപടി ഹാർബറിന് സമീപത്തെ ലൊക്കേഷനിൽ നിന്നു തന്നെയാണ് ഇവർ രംഗം ഷൂട്ട് ചെയ്തിരിക്കുന്നത്. എഡിറ്റർ ലിന്റോ കുര്യന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധിപേരാണ് ഇതിനോടകം കണ്ടത്. സൗബിന് പിറന്നാൾ സമ്മാനമായാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സിനിമയിൽ ഷെയിൻ നിഗമിന്റെ കഥാപാത്രവും സൗബിന്റെ വില്ലൻ ഗ്യാങ്ങും തമ്മിലുള്ള സംഘടനാ രംഗമാണ് ഇവർ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഓരോ ഷോട്ടുകളും സിനിമയിലെ പോലെ തന്നെയാണ് പകർത്തിയിരിക്കുന്നത്. സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ രംഗം അതിന്റെ പൂർണ ഭംഗിയിൽ റീക്രിയേറ്റ് ചെയ്തതിനു നിരവധിപേരാണ് ഇവർക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്.

Also Read: അച്ഛൻ പൊയ്‌ക്കോ ഞാൻ ഒറ്റയ്ക്ക് പാടിക്കോളാം; കയ്യടിനേടി മൂന്നുവയസ്സുകാരിയുടെ പാട്ട്

അനുരൂപ്, റോഷൻ എന്നിവരുടേതാണ് ആശയം. ഇവർക്കൊപ്പം മറ്റു 14 സുഹൃത്തുക്കളും ഇതിൽ അഭിയനയിച്ചിട്ടുണ്ട്. ചിഞ്ചു ബാലൻ, മനോഹ ചാക്കോ എന്നിവരാണ് ക്യാമറ ചെയ്തിരിക്കുന്നത്. അനൂപ് ശാന്തകുമാറാണ് എഡിറ്റിംഗ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Parava climax fight scene recreation soubin shahir birthday present video

Next Story
അച്ഛൻ പൊയ്‌ക്കോ ഞാൻ ഒറ്റയ്ക്ക് പാടിക്കോളാം; കയ്യടിനേടി മൂന്നുവയസ്സുകാരിയുടെ പാട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com