കൊച്ചി: വൈപ്പിന്‍ അയ്യമ്പള്ളിക്ക് സമീപം ഉത്സവത്തിനായി കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു. സ്കൂട്ടറിന്റെ ഇടിയുടെ ആഘാതം മൂലം ആന വിരണ്ടോടി. ആനയുടെ പിന്നാലെയെത്തിയ ഇരുചക്ര വാഹനങ്ങള്‍ മറിയികയും ചെയ്തു. ആനയെ പിന്നീട് തളച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ പാപ്പാനും സഹായിയും ചേര്‍ന്ന് ലോറിയില്‍ നിന്നിറക്കുകയായിരുന്നു. അതിവേഗത്തിലെത്തിയ സ്കൂട്ടര്‍ പാപ്പാനെ ഇടിച്ചു തെറിപ്പിക്കുകയും ആനയും പുറകിലെ കാലില്‍ ചെന്നിടിക്കുകയുമായിരുന്നു. സ്കൂട്ടര്‍ ഓടിച്ചയാളും പിന്നിലുണ്ടായിരുന്നയാളും ആനയുടെ ദേഹത്തേക്ക് ചെരിഞ്ഞു വീണു.
ഇടിയുടെ പിന്നാലെയായിരുന്നു ആന റോഡിലൂടെ ഓട്ടം ആരംഭിച്ചത്. ഇതുകണ്ടതോടെ നാട്ടുകാരും പരിഭ്രാന്താരവുകയും ചിതറിയോടുകയും ചെയ്തു. വലിയ അപകടങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുന്‍പ് മറ്റ് പാപ്പാന്മാരെത്തി ആനയെ തളയ്ക്കുകയായിരുന്നു.
Also Read: ദാസന്റെയും വിജയന്റെയും ‘അറബിക് കുത്ത്’ ഡാൻസ് സോഷ്യൽ മീഡിയയിൽ ഹിറ്റ്