അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു റാപ്പ് സോങ്ങാണ് നടനും സംവിധായകനുമായ നീരജ് മാധവന്റെ ‘പണിപാളി’. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷകണക്കിന് ആളുകളാണ് പാട്ട് യുട്യൂബിൽ കണ്ടത്. പാട്ട് റിലീസ് ചെയ്തതിന് പിന്നാലെ പ്രേക്ഷകർക്കായി ഒരു പണിപാളി ചലഞ്ചിനും നീരജ് തുടക്കമിട്ടിരുന്നു. തങ്ങളുടേതായ ശൈലിയിൽ പാട്ടിന് ചുവട്‌വയ്ക്കാൻ ആവശ്യപ്പെട്ടുക്കൊണ്ടായിരുന്നു താരം പ്രേക്ഷകരെ ചലഞ്ചിന് ക്ഷണിച്ചത്. സിനിമതാരങ്ങളും സാധാരണക്കാരും അടക്കം നിരവധി പേരാണ് ഇതിനോടകം ചലഞ്ച് ഏറ്റെടുത്തത്. ഇവരെയെല്ലാം മറ്റിനിർത്തുന്ന പ്രകടനവുമായി സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് ഒരു വനിതാ ഡോക്ടർ.

View this post on Instagram

And It's Panipaali Challenge Macha! Accepting the Challenge in my "everyday" kidullan outfits before I enter the WAR(D) zone! Thank you @neeraj_madhav sir for such a cool and catchy song. Absolutely don't know the lyrics..but couldn't stop myself from grooving to these beats…! . Thank you @bhargava24x7 for the cool and smooth video editing! Going to trouble you more often! And no! I don't know malyalam..A few mallu words which I have used in the caption are just because @shrutij92 sent this caption to me as soon as she saw this video. I like how my friends are always more excited about my dance videos than I can ever be! So here's the super fun video to cheer you all up in this times of crisis! Stay home! Stay safe! Stay positive! Enjoy! #goodvibesonly #spreadingpositivity #panipaali #panipaalidancechallenge #dancingdoctor #scrubs #scrublife #ppe #newnormal #justforfun #kerala #malyalam #rap #dancer #malyalee #livingthemoment #mumbai #doctorsofmumbai #marathimulgi #instachallenge #trending #marathidoctor #trendingvideo #punerimulgi #swag #doctorsofinstagram #healthcare #coronawarriors #lockdownlife #lockdown2020 @indian_dancefederation_ @indiandancerfaculty__

A post shared by Dr.Shruti Tambe (@the_dancing_stethoscope) on

മുംബൈയിലെ ഒരു കോവിഡ് ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ശ്രൂതി താമ്പെയാണ് മലയാളം റാപ്പ് സോങ്ങിന് തകർപ്പൻ ചുവടുകളുമായി എത്തിയത്. ആരോഗ്യ പ്രവർത്തരും ഡോക്ടർമാരും ധരിക്കുന്ന പിപിഇ കിറ്റ് ധരിച്ചുക്കൊണ്ടായിരുന്നു ശ്രുതിയുടെ ഡാൻസ്.

വരികളുടെ അർത്ഥം അറിയില്ലെന്നും എന്നാൽ ഈ താളത്തിന് ചുവട് വയ്ക്കാതെ ഇരിക്കാനും സാധിക്കില്ലെന്ന അടിക്കുറിപ്പോടെയാണ് ശ്രുതി ഇൻസ്റ്റഗ്രാമിൽ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാർഡ് (ഡി) സോണിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ചലഞ്ച് ഏറ്റെടുക്കുന്നതെന്നും ഡോക്ടർ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു.

നേരത്തെ നീരജിന്റെ ചലഞ്ച് നടൻ അജു വർഗീസ് ഏറ്റെടുത്തതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇൻസ്റ്റഗ്രാം പേജിലാണ് അജു രസകരമായ ഡാൻസ് വിഡിയോ പങ്കുവച്ചത്. ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണം.. എനിക്കിതേ പറ്റൂ എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook