Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്
വാക്‌സിൻ എടുത്തോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ അറിയേണ്ടതെല്ലാം

പണിപാളി ചാലഞ്ച്; ക്രിസ്റ്റ്യാനോ റൊണാൾഡോ വേർഷൻ വൈറലാകുന്നു

സിനിമതാരങ്ങളും സാധാരണക്കാരും അടക്കം നിരവധി പേരാണ് ഇതിനോടകം നീരജ് മാധവിന്റെ പണിപാളി ചലഞ്ച് ഏറ്റെടുത്തത്

Pani Pali challenge, cristiano ronaldo, lady doctor, Sruthi tambe, neeraj madhav, പണി പാളി, വനിതാ ഡോക്ടർ, ശ്രുതി താമ്പെ, malayalam rap song, IE Malayalam, ഐഇ മലയാളം

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു റാപ്പ് സോങ്ങാണ് നടനും സംവിധായകനുമായ നീരജ് മാധവന്റെ ‘പണിപാളി’. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷകണക്കിന് ആളുകളാണ് പാട്ട് യുട്യൂബിൽ കണ്ടത്. പാട്ട് റിലീസ് ചെയ്തതിന് പിന്നാലെ പ്രേക്ഷകർക്കായി ഒരു പണിപാളി ചലഞ്ചിനും നീരജ് തുടക്കമിട്ടിരുന്നു. തങ്ങളുടേതായ ശൈലിയിൽ പാട്ടിന് ചുവട്‌വയ്ക്കാൻ ആവശ്യപ്പെട്ടുക്കൊണ്ടായിരുന്നു താരം പ്രേക്ഷകരെ ചലഞ്ചിന് ക്ഷണിച്ചത്. സിനിമതാരങ്ങളും സാധാരണക്കാരും അടക്കം നിരവധി പേരാണ് ഇതിനോടകം ചലഞ്ച് ഏറ്റെടുത്തത്.

ട്രോളന്മാർക്കും പാട്ട് നല്ലൊരു വിഷയമായിരുന്നു. സിനിമക്ലിപ്പുകളും താരങ്ങളെയും ചേർത്ത് നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയത്. കേരളവും ഇന്ത്യയും കടന്ന് ഇപ്പോൾ പോർച്ചുഗൽ വരെയെത്തിരിക്കുകയാണ് പണിപാളി ചലഞ്ച്. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ചലഞ്ച് ഏറ്റെടുത്താൽ എങ്ങനെയുണ്ടാകും. ഒരു ട്രോളന്റെ രസകരമായ ആവിഷ്കാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

View this post on Instagram

@sulaimaanii

A post shared by (@trollmovies) on

റൊണാൾഡോ അഭിനയിച്ച പരസ്യചിത്രങ്ങളുടെയും മറ്റും വീഡിയോകൾ കൂട്ടിച്ചേർത്താണ് ട്രോൾ. താരത്തിന്റെ പങ്കാളി ജോർജിയയും വീഡിയോയുടെ ഭാഗമാണ്.

View this post on Instagram

And It's Panipaali Challenge Macha! Accepting the Challenge in my "everyday" kidullan outfits before I enter the WAR(D) zone! Thank you @neeraj_madhav sir for such a cool and catchy song. Absolutely don't know the lyrics..but couldn't stop myself from grooving to these beats…! . Thank you @bhargava24x7 for the cool and smooth video editing! Going to trouble you more often! And no! I don't know malyalam..A few mallu words which I have used in the caption are just because @shrutij92 sent this caption to me as soon as she saw this video. I like how my friends are always more excited about my dance videos than I can ever be! So here's the super fun video to cheer you all up in this times of crisis! Stay home! Stay safe! Stay positive! Enjoy! #goodvibesonly #spreadingpositivity #panipaali #panipaalidancechallenge #dancingdoctor #scrubs #scrublife #ppe #newnormal #justforfun #kerala #malyalam #rap #dancer #malyalee #livingthemoment #mumbai #doctorsofmumbai #marathimulgi #instachallenge #trending #marathidoctor #trendingvideo #punerimulgi #swag #doctorsofinstagram #healthcare #coronawarriors #lockdownlife #lockdown2020 @indian_dancefederation_ @indiandancerfaculty__

A post shared by Dr.Shruti Tambe (@the_dancing_stethoscope) on

മുംബൈയിലെ ഒരു കോവിഡ് ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ശ്രൂതി താമ്പെയും മലയാളം റാപ്പ് സോങ്ങിന് തകർപ്പൻ ചുവടുകളുമായി എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരോഗ്യ പ്രവർത്തരും ഡോക്ടർമാരും ധരിക്കുന്ന പിപിഇ കിറ്റ് ധരിച്ചുക്കൊണ്ടായിരുന്നു ശ്രുതിയുടെ ഡാൻസ്. വരികളുടെ അർത്ഥം അറിയില്ലെന്നും എന്നാൽ ഈ താളത്തിന് ചുവട് വയ്ക്കാതെ ഇരിക്കാനും സാധിക്കില്ലെന്ന അടിക്കുറിപ്പോടെയാണ് ശ്രുതി ഇൻസ്റ്റഗ്രാമിൽ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാർഡ് (ഡി) സോണിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ചലഞ്ച് ഏറ്റെടുക്കുന്നതെന്നും ഡോക്ടർ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Pani paali challenge by cristiano ronaldo malayalam troll video

Next Story
കർഷകർക്ക് ആദരമർപ്പിച്ച് സൽമാൻ ഖാൻ; എന്തൊരു പ്രഹസനമാണെന്ന് മലയാളികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com