scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

പഞ്ചരത്‌നങ്ങളിലെ ഉത്രജയും വിവാഹിതയായി

കഴിഞ്ഞ ഒക്ടോബറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹം നടന്നിരുന്നു

Pancharatnam, utraja, ഉത്രജ, Pancharatnam, quintuplets wedding, iemalayalam, ഐഇ മലയാളം

ഗുരുവയൂർ: ഒരേ ദിവസം ഒറ്റ പ്രസവത്തിൽ ‘പഞ്ചരത്‌നങ്ങ’ൾക്ക് ജന്മം നൽകിയ രമാദേവിയെയും മക്കളെയും ആരും മറന്നു കാണാൻ ഇടയില്ല. ഇടയ്ക്ക് ഇവർ വാർത്തകളിൽ ഇടം നേടാറുണ്ട്. കഴിഞ്ഞ വർഷം പഞ്ചരത്‌നങ്ങളിലെ മൂന്ന് പെൺകുട്ടികളുടെ വിവാഹം നടന്നിരുന്നു. ഇപ്പോൾ നാലാമത്തെയാൾ ഉത്രജയും വിവാഹിതയായിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഇന്നലെ ആയിരുന്നു വിവാഹം. ഏക സഹോദരൻ ഉത്രജനാണ് ചടങ്ങുകൾ​ നടത്തിയത്. അമ്മ രാമദേവിയും ഉത്തരയും ഭർത്താവും ഒപ്പമുണ്ടായിരുന്നു.

പത്തനംതിട്ട വള്ളിക്കോട് തുളസീധരൻ-സുമംഗലകുമാരി ദമ്പതികളുടെ മകൻ ആകാശാണ് ഉത്രജയെ വിവാഹം ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹം നടന്നിരുന്നു. കുവൈത്തിൽ അനസ്തീഷ്യ ജോലി ചെയ്യുന്ന ആകാശിന് കോവിഡ് സമയത്ത് അവധി ലഭിക്കാതിരുന്നതിനാലാണ് അന്ന് ഉത്രജയുടെ വിവാഹം നടക്കാതിരുന്നത്. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യ ആണ് ഉത്രജ.

1995 നവംബറിലാണ് പഞ്ചരത്‌നങ്ങളുടെ അപൂർവ പിറവി. ഒറ്റ പ്രസവത്തിൽ അഞ്ച് കുട്ടികൾ ഉണ്ടായത് അന്ന് ഏറെ കൗതുകത്തോടെയാണ് കേരളം ഉറ്റുനോക്കിയത്. ഉത്രം നാളിൽ ജനിച്ചത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജൻ, ഉത്തമ എന്നിങ്ങനെയാണ് മക്കൾക്ക് പേരിട്ടത്.

Also read: ഓട്ടോയുടെ പേര് ‘ആൽകെമിസ്റ്റ്’, ചിത്രം ട്വീറ്റ് ചെയ്ത് പൗലോ കൊയ്‌ലോ; വലിയ അംഗീകാരമെന്ന് ഡ്രൈവർ പ്രദീപ്

ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യന്‍ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതുമാണ് താലികെട്ടിയത്.

പഞ്ചരത്നങ്ങൾ കുട്ടികളായിരിക്കേയാണ് പിതാവ് പ്രേംകുമാറിന്റെ മരണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് രമാദേവി അഞ്ചുപേരെയും വളര്‍ത്തി വലുതാക്കി. അഞ്ചുപേരും പഠിച്ച് ജോലി നേടുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കിൽ രമാദേവിക്ക് സർക്കാർ ജോലി നൽകിയതോടെയാണ് കുടുംബം കരകയറിയത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Pancharatnam quintuplets utraja tie knot at guruvayur temple