/indian-express-malayalam/media/media_files/uploads/2023/06/Viral-Video-1.jpg)
വിവാഹദിവസം അപ്രതീക്ഷിതമായി കിട്ടിയ ഇടിയുടെ ആഘാതത്തിലാണ് കരഞ്ഞുപോയതെന്ന് സജിത
കല്യാണ വീടുകളിൽ പയ്യന്റെ കൂട്ടുകാർ ഒപ്പിക്കുന്ന അതിരുവിടുന്ന തമാശകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ സംഘർഷമുണ്ടാവാൻ പോലും ഇത്തരം 'കല്യാണ സൊറ'കൾ കാരണമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് പാലക്കാട് പല്ലശ്ശനയിൽ നിന്നുള്ള ഒരു വീഡിയോ ആണ്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്തിയിൽ കൂട്ടിയിടിക്കുകയാണ് അയൽക്കാരനായ ഒരു വ്യക്തി. അപ്രതീക്ഷിതമായ ഇടിയുടെ ആഘാതത്തിൽ വേദന കൊണ്ട് കരയുന്ന വധുവിനെയും വീഡിയോയിൽ കാണാം.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ 'പാലക്കാട് പല്ലശ്ശന ഭാഗത്ത് വധുവിനെ വരവേൽക്കുന്ന രീതിയാണിത്, പുതുപ്പെണ്ണ് കരഞ്ഞിട്ട് വീട്ടിൽ കയറണമെന്നാണ് ഇവിടുത്തെ ആചാരം' എന്നൊക്കെ ന്യായീകരിച്ചുകൊണ്ടുള്ള കമന്റുകളും പിന്നാലെയെത്തി. എന്തു ആചാരത്തിന്റെ പുറത്താണെങ്കിലും അതിരുവിട്ടു പോയെന്നും, ഇത് ആചാരമല്ല അക്രമമാണ് എന്നൊക്കെ ചൂണ്ടികാണിച്ച് വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നതോടെ വീഡിയോ ചർച്ചാവിഷയമായി.
പാലക്കാട് പല്ലശ്ശന സ്വദേശിയായ സജിയ്ക്കും കോഴിക്കോട് മുക്കം സ്വദേശിനിയായ സജിതയ്ക്കുമാണ് വിവാഹദിവസം ഇത്തരത്തിലുള്ള അനുഭവമുണ്ടായത്. "അപ്രതീക്ഷിതമായിരുന്നു അത്. വീട്ടുകാരെയൊക്കെ മിസ്സ് ചെയ്ത് കിളി പോയിരിക്കുകയായിരുന്നു ഞാൻ, അപ്പോഴാണ് അപ്രതീക്ഷിതമായി ഇത്. എനിക്ക് ശരിക്കും വേദനയായിട്ടാണ് ഞാൻ കരഞ്ഞത്. നിലവിളക്ക് എടുത്ത് കരഞ്ഞിട്ടാണ് വീട്ടിൽ കയറിയത്. ഇപ്പോഴും വേദനയുണ്ട്," ഓർക്കാപ്പുറത്ത് ഇടി കിട്ടിയതിനെ കുറിച്ച് സജിത പറയുന്നു. തന്റെ അനുഭവം പല്ലശ്ശന ഭാഗത്തെ മറ്റൊരു കുട്ടിയ്ക്കും ഉണ്ടാവരുതെന്നും സജിത കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us